എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ഭൂമിയുടെ രോദനം
ഭൂമിയുടെ രോദനം
മക്കളെ,
മനുഷ്യരാശി നേരിടാനുള്ള ഏറ്റവും വലിയ വിപത്തായി രണ്ടാം ലോകമഹായുദ്ധത്തെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽഇന്ന് പരിസ്ഥിതി മലിനീകരണം അതിലധികം ഭയാനകമായ രൂപം പ്രാപിച്ചിരിക്കുകയാണ്. ഭൂമിയിലെ മണ്ണും വെള്ളവും വായുവും ഒരുപോലെ മലിനമായിരിക്കുന്നു. നഗരങ്ങൾ വളരുകയും വ്യവസായങ്ങൾ പെരുകുകയും ചെയ്യുന്നതിനനുസരിച്ച് സ്വാഭാവികമായും നഗരങ്ങളിൽ ജനപ്പെരുപ്പം ഉണ്ടാകും. അതോടൊപ്പം മാലിന്യങ്ങളും കുന്നുകൂടും. എന്നാൽ, ആ മാലിന്യങ്ങൾ വേണ്ടപോലെ കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ കണ്ടെത്തി അവയെ പ്രവർത്തികമാക്കണം. അല്ലെങ്കിൽ പരിസ്ഥിതി ദുഷിക്കും. രോഗങ്ങൾ പടർന്നുപിടിക്കും. ആശുപത്രികൾ നിർമ്മിച്ചതുകൊണ്ടോ പുതിയ ഔഷധങ്ങൾ കണ്ടെത്തിയതുകൊണ്ടോ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല. വീടും, പരിസരവും വൃത്തിയാക്കുമ്പോൾ മാലിന്യങ്ങൾ വലിച്ചെറിയരുത്. മാലിന്യങ്ങളെ കഴിവതും പുനരുപയോഗിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. അതിനായി ആദ്യം ചെയ്യേണ്ടത് ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും തരംതിരിക്കുകയാണ്. ജൈവമാലിന്യങ്ങളിൽനിന്ന് ജൈവവളമുണ്ടാക്കാം. അത് കൃഷിക്ക് അത്യന്തം ഗുണകരമാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും സംസ്കരിച്ച് പുനരുപയോഗിക്കാം.ഇങ്ങനെ പലവിധത്തിലുള്ള കർമ്മപരിപാടികൾ നമ്മൾ ആവിഷ്കരിക്കണം. ജനങ്ങളിൽ ശുചിത്വവും മാലിന്യസംസ്ക്കരണത്തെക്കുറിച്ചുള്ള അവബോധം വരുത്തുകയും വേണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം