ഉള്ളടക്കത്തിലേക്ക് പോവുക

എഴുത്തുകളരി/9745250022/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോൽസവം 2026

2026 ജൂൺ മാസം ഒന്നാം തീയതി തിങ്കളാഴ്ച ഈ അധ്യയനവർഷത്തെ പ്രവേശനോത്സവം നടന്നു. പ്രാർത്ഥനാഗാനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. പരിപാടിക്ക് നേതൃത്വം നൽകിയത് സ്കൂൾ പ്രിൻസിപ്പൽ ശ്രീ. വർഗീസ് മാത്യു താരകനായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അഞ്ജലി ദേവി എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗതപ്രസംഗം നടത്തുകയും പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഹൃദ്യമായ സ്വാഗതം ആശംസിക്കുകയും ചെയ്തു. അധ്യക്ഷപ്രസംഗം

സ്കൂൾ മാനേജർ റവ. നൈനു ചാണ്ടി അധ്യക്ഷപ്രസംഗം നിർവഹിച്ചു. വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിനും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും വിദ്യാലയത്തിന്റെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. പ്രവേശനോത്സവ ഗാനവും മന്ത്രിയുടെ സന്ദേശവും

തുടർന്ന് പ്രവേശനോത്സവ ഗാനം സ്ക്രീനിൽ പ്രദർശിപ്പിക്കുകയും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ മന്ത്രിയുടെ പ്രവേശനോത്സവ സന്ദേശം കാണിച്ചുകൊടുക്കുകയും ചെയ്തു. ഉദ്ഘാടനവും മുഖ്യപ്രഭാഷണവും

പരിപാടിയുടെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും സാഹിത്യകാരനും അധ്യാപകനുമായ ശ്രീ. എം. കെ. കുട്ടപ്പൻ നിർവഹിച്ചു. തന്റെ സന്ദേശത്തിൽ വായനാശീലത്തിന്റെ പ്രാധാന്യം വിശദീകരിച്ച അദ്ദേഹം വിദ്യാർത്ഥികളെ കൂടുതൽ പുസ്തകങ്ങൾ വായിക്കാനും അറിവിന്റെ ലോകത്തേക്ക് കടന്നുചെല്ലാനും പ്രോത്സാഹിപ്പിച്ചു.

ലോക പരിസ്ഥിതി ദിനം

ജൂൺ 5 ന് പരിസ്ഥിതിദിനാഘോഷം ഉണ്ടായിരുന്നു.