എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/നാഷണൽ സർവ്വീസ് സ്കീം/2024-25
നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ2024-25 വർഷത്തെ പ്രവർത്തനങ്ങൾ
സൈബർ ബോധവൽക്കരണ ക്ലാസ്സ്
21/8/2024 ബുധനാഴ്ച,ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെഎൻഎസ്എസ് യൂണിറ്റ്വോളണ്ടിയേഴ്സ് രാവിലെ 9 മണിയോടെ സ്കൂളിൽ എത്തിച്ചേർന്നു.പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ "സത്യമേവ ജയതേ" എന്ന് പ്രവർത്തനത്തിന് തുടക്കം കുറിച്ചു.ഇടുക്കി എസ്പി ഓഫീസർ രാജൻ സാർ സൈബർ സേഫ്റ്റി അവയർനസ് ക്ലാസ് നടത്തി. ലോകത്തിൻറെ മികവുകളും കുറവുകളും അദ്ദേഹം വ്യക്തമാക്കി.രണ്ടുമണിക്കൂർ നീണ്ട ക്ലാസ് കൊണ്ട്സൈബർ സേഫ്റ്റിയെക്കുറിച്ച് എൻഎസ്എസ് വോളന്റിയേഴ്സിനെ അവബോധരാക്കി.
രക്തദാനം മഹാദാനം
25/9/2024 ബുധനാഴ്ച, ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറിി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് പ്രോഗ്രാം ഓഫീസർ നേതൃത്വത്തിൽ "സുന്ദര കേരളം" എന്ന ബോധവൽക്കരണ ക്ലാസിൽ പങ്കാളികളായി.ഹയർസെക്കൻഡറിയിലെ സുവോളജി വിഭാഗം ടീച്ചർ സിസ്റ്റർ ഡേയ്സ് റാണിയാണ് രക്തദാന ബോധവൽക്കരണ ക്ലാസ് നയിച്ചത്.രക്തദാനത്തിന്റെ പ്രാധാന്യവും രക്തക്കുറവ് ശരീരത്തിന് ബാധിക്കുന്ന രീതികളും സിസ്റ്റർ വ്യക്തമാക്കി.ജനങ്ങൾക്ക് മാതൃക എന്ന നിലയിൽ ഓരോ എൻഎസ്എസ് വോളണ്ടിയേഴ്സും രണ്ടുപേരെ വീതം രക്തദാനത്തിന് സജ്ജരാക്കി.രണ്ടുമണിക്കൂർ നീണ്ട ക്ലാസ് കൊണ്ട് എൻഎസ്എസ് വോളണ്ടിയേഴ്സിനെ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധരാക്കി.
ക്യാമ്പസ് ക്ലീനിംഗ്
28/8/2024 ബുധനാഴ്ച, ഫാത്തിമ മാതാ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ക്യാമ്പസിനായി പ്രവർത്തിച്ചു.ഗ്രീൻ ക്യാമ്പസ് ആയ എഫ് എം ജി എച്ച് എസ് എസിൽ എൻഎസ്എസ് വോളണ്ടിയേഴ്സ് പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ ഒരു മണിക്കൂർ ക്യാമ്പസ് വൃത്തിയാക്കുകയും പുതിയ ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.മറ്റുള്ളവർക്ക് മാതൃക എന്ന രീതിയിൽ എൻഎസ്എസ് വോളണ്ടിയേഴ്സ് പ്രവർത്തിച്ചു.
മാനസികാരോഗ്യ ബോധവൽക്കരണ ക്ലാസ്സ്

10/10/2024 വ്യാഴാഴ്ച, ഫാത്തിമ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് 'ഹെൽത്തിന്റെ' ഭാഗമായി 'മെന്റൽ ഹെൽത്തിനെ' പറ്റി ബോധവാന്മാരായി ലോകത്തിൽ വിവിധ മെന്റൽ് ഹെൽത്ത് വിദഗ്ധർ നടത്തുന്ന ഒരു മണിക്കൂർ നീണ്ട മെന്റൽ ഹെൽത്തിന്റെ ദേശീയ ഓൺലൈൻ സെമിനാറിൽ എൻഎസ്എസ് വോളണ്ടിയേഴ്സ് പങ്കെടുത്തു.
ഗ്രീൻ ഗാർഡിയൻ പരിപാടി

16/9/2024 തിങ്കളാഴ്ച, ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് "ഗ്രീൻ ഗാർഡിയൻ" എന്ന പ്രവർത്തനത്തിൽ പങ്കാളികളായി. പരിസരങ്ങൾ വൃത്തിയാക്കുന്നതിനായി ഹരിത കർമ്മ സേന നടത്തിയ പ്രവർത്തനത്തിൽ എൻഎസ്എസ് വോളണ്ടിയേഴ്സ് 5 മണിക്കൂർ പങ്കാളികളായി. ഹരിത കർമ്മ സേനയ്ക്കൊപ്പം വോളണ്ടിയേഴ്സ് വേസ്റ്റ് കളക്ട് ചെയ്ത് എല്ലാവർക്കും മാതൃകയായി തീർന്നു.
ഉപജീവനം
28/8/2024 ബുധനാഴ്ച, ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷം എൻഎസ്എസ് യൂണിറ്റും രണ്ടാം വർഷ എൻഎസ്എസ് യൂണിറ്റും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം അനുസരിച്ച് "ഉപജീവനം" എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. വയനാടിന്റെ പുനരധിവാസത്തോട് അനുബന്ധിച്ച് ഓരോ സ്കൂളിലെയും എൻഎസ്എസ് യൂണിറ്റ് 20000 രൂപ വീതം ശേഖരിച്ച് നൽകാൻ ആവശ്യപ്പെട്ടു.സ്ക്രാപ്പ് ചലഞ്ചിലൂടെ ഓരോ എൻഎസ്എസ് വോളണ്ടിയറും 200 രൂപ വീതം നൽകി. സ്കൂളിൽ നിന്നും വയനാടിനായി 20000 രൂപ എൻഎസ്എസ് യൂണിറ്റ് സ്വരൂപിച്ച് നൽകി.
ഒരു ദിനം ഒരു അറിവ് പ്രോഗ്രാം

12/8/2024 തിങ്കളാഴ്ച, ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് "ഒരു ദിനം ഒരു അറിവ് "എന്ന് പദ്ധതിയുടെ ഭാഗമായി എൻഎസ്എസ് വോളണ്ടിയേഴ്സ് പ്രോഗ്രാം ഓഫീസർ നേതൃത്വത്തിൽ രണ്ടുപേർ അടങ്ങുന്ന ഗ്രൂപ്പുകളായ തിരിഞ്ഞ് ഓരോ ദിവസവും രണ്ടു പേർ വീതം ഇൻഫോ വാളിൽ പുതിയ അറിവുകൾ പങ്കുവെക്കാൻ ആരംഭിച്ചു.ഒരു ദിവസം ഒരു മണിക്കൂർ ഇൻഫോ വാളിന് വേണ്ട വിവരങ്ങൾ തയ്യാറാക്കാൻ വോളണ്ടിയേഴ്സ് തയ്യാറായി.
ജീവാമൃതം പ്രോഗ്രാം
10/8/2024 ശനിയാഴ്ച, ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് സ്കൂളിൽ ഒത്തുകൂടുകയും "ജീവാമൃതം" എന്ന പരിപാടിയുടെ ഭാഗമായി ദത്ത് ഗ്രാമം സന്ദർശിക്കുക ഉണ്ടായി.ദത്ത് ഗ്രാമത്തിലെ വീടുകളിൽ സമയം ചെലവഴിക്കുകയും ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ മാലിന്യങ്ങളെ പറ്റിയും മാലിന്യം കലർന്ന കുടിവെള്ളം ഉപയോഗിക്കുമ്പോൾ വരുന്ന രോഗങ്ങളെ കുറിച്ചും മറ്റും ഉദ്ബോധനം നൽകി. അഞ്ചുമണിക്കൂർ നീണ്ട സേവനത്തിനൊടുവിൽ ദത്ത് ഗ്രാമത്തിലെ വീടുകളിൽ നിന്നും കുടിവെള്ളം ശേഖരിച്ച് എസ്എൻഡിപി വിഎച്ച്എസ്എസ് അടിമാലിയിലെ ലാബിൽ പരിശോധിച്ചു ഗുണമേന്മ ഉറപ്പുവരുത്തി.
ശുചിത്വ ബോധവൽക്കരണ പരിപാടി
30/8/2024 വെള്ളിയാഴ്ച,ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് "സുന്ദര കേരളം" എന്ന് പരിപാടിയുടെ ഭാഗമായി പ്രവർത്തനങ്ങൾ നടത്തി.എൻഎസ്എസ് പ്രോഗ്രാം ഓഫീസിൻറെ നിർദ്ദേശങ്ങൾ അനുസരിച്ച് 'ശുചിത്വം' എന്ന വിഷയവുമായി ബന്ധപ്പെട്ട് മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി. ശുചിത്വവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ നിർമ്മിച്ച സമ്മാനം നൽകി. ഒരു മണിക്കൂർ "സുന്ദര കേരളം" എന്ന പ്രവർത്തനത്തിനായി എൻഎസ്എസ് പ്രവർത്തിച്ചു.
സേവന പ്രവർത്തനങ്ങൾ

20/8/2024 ചൊവ്വാഴ്ച ഫാത്തിമ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് "റീസ്റ്റോർ "എന്ന സേവന പരിപാടിയുടെ ഭാഗമായി 2023 പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ എൻഎസ്എസ് വോളണ്ടിയേഴ്സ് മച്ചിപ്ലാവ് സ്നേഹാരാമം വൃത്തിയാക്കിയിരുന്നു, 2024 എൻഎസ്എസ് യൂണിറ്റ് വോളണ്ടിയേഴ്സ് ആ സേവനം പുനരാരംഭിക്കുകയും,5 മണിക്കൂർ നീണ്ട സേവനത്തിനൊടുവിൽ സ്നേഹാരാമം വൃത്തിയാക്കി, പഴയ ചെടികൾ പകരം പുതിയ ചെടികൾ നട്ടുപിടിപ്പിച്ചു.
സ്പെഷ്യൽ സ്ക്കൂൾ സന്ദർശനം
15/8/2024 വ്യാഴാഴ്ച, ഫാത്തിമ മാതാ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് 77 സ്വാതന്ത്ര്യ ദിനാഘോഷത്തിനായി ചാറ്റുപാറ സ്പെഷ്യൽ സ്കൂൾ ആയ കാർമൽ ജോതി പബ്ലിക് സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ചു.എൻഎസ്എസ് പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് കോക്കഡാമ വിതരണം ചെയ്തു.കോക്കഡാമ ഉണ്ടാക്കുന്ന വിധം അവയുടെ ഉപയോഗം എങ്ങനെ എന്ന് എൻഎസ്എസ് വോളണ്ടിയർ വിശദീകരിച്ച് നൽകി. കുട്ടികളുടെയും എൻഎസ്എസ് വോളണ്ടിയേഴ്സിന്റെയും നൃത്തങ്ങളും പാട്ടുകളുമായി മൂന്നു മണിക്കൂറോളം ചെലവഴിച്ചു.അവർക്കായുള്ള ഒരു ദിവസത്തെ ഭക്ഷണവും എൻഎസ്എസ് യൂണിറ്റ് സജ്ജമാക്കി.ദേശീയ ഗാനത്തോടെ എൻഎസ്എസ് യൂണിറ്റിന്റെ 77 സ്വാതന്ത്ര്യദിനാഘോഷം സമാപിച്ചു.
സ്വഛത ഹി സേവ വാരാഘോഷം

27/9/2024 വെള്ളിയാഴ്ച, ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് "സ്വച്ഛത ഹി സേവ" വാരാഘോഷത്തിൽ പ്രവർത്തനങ്ങൾ നടത്തി. മാലിന്യമുക്ത കേരളത്തോട് അനുബന്ധിച്ച് "മാലിന്യനിർമ്മാർജ്ജനം" പ്രമേയം ആക്കി പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ എൻഎസ്എസ് വോളണ്ടിയേഴ്സ് കൂമ്പൻപാറ ജംഗ്ഷനിൽ തെരുവ് നാടകം അവതരിപ്പിച്ചു. മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിൽ എൻഎസ്എസ് വോളണ്ടിയേഴ്സ് മാലിന്യത്തെ കുറിച്ച് ഒരു അവബോധനം ജനങ്ങൾക്ക് നൽകാൻ സാധിച്ചു.
സ്വഛത ഹി സേവ തുടർപ്രവർത്തനങ്ങൾ

30/9/2024 തിങ്കളാഴ്ച, ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് "സ്വച്ഛത ഹി സേവ"എന്ന പ്രവർത്തനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് ശേഖരിച്ചു . എൻഎസ്എസ് വോളണ്ടിയേഴ്സ് പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ 20 കിലോ പ്ലാസ്റ്റിക് ശേഖരിച്ചു.3 മണിക്കൂർ നീണ്ട സേവനത്തിൽ വോളണ്ടിയേഴ്സ് 20 കിലോ പ്ലാസ്റ്റിക് ശേഖരിക്കുകയും പൊളിഞ്ഞപാലം തോട്ടിലും മാലിന്യങ്ങൾ നീക്കി വൃത്തിയാക്കി. ഈ സേവനത്തിലൂടെ ജനങ്ങൾക്ക് മാതൃകയാകാൻ എൻഎസ്എസ് വോളണ്ടിയേഴ്സിന് സാധിച്ചു.
2/10/2024 ബുധനാഴ്ച, ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് "സ്വച്ഛത ഹി സേവ" എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ജനങ്ങൾക്ക് തുണിസഞ്ചികൾ വിതരണം ചെയ്തു. പ്ലാസ്റ്റിക് നിർമാർജനവുമായി ബന്ധപ്പെട്ട പ്രോഗ്രാം ഓഫീസർ നേതൃത്വത്തിൽ എൻഎസ്എസ് വോളണ്ടിയേഴ്സ് തുണിസഞ്ചി നിർമ്മിക്കുകയും ഉണ്ടായി. അഞ്ചുമണിക്കൂർ നീണ്ട പരിശ്രമത്തിൽ ദേശീയപാതയിൽ വണ്ടികളും കടകളും സമീപ വീടുകളിലും തുണിസഞ്ചികൾ നൽകി പ്ലാസ്റ്റിക് ബോധവൽക്കരണം നടത്തി.പ്ലാസ്റ്റിക് ഉപേക്ഷിച്ച മനോഹരമായ ജീവിതത്തെപ്പറ്റി ജനങ്ങൾക്ക് ഉദ്ബോധനം നൽകി.
ഹരിതഭൂമി പ്രോഗ്രാം

26/8/2024 തിങ്കളാഴ്ച, ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് "ഹരിതഭൂമി" എന്ന പ്രവർത്തനം നടത്തി.എൻഎസ്എസ് പ്രോഗ്രാം ഓഫീസറുടെ നിർദ്ദേശങ്ങൾ അനുസരിച്ച് വീടുകളിലും ക്യാമ്പസിലും വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്തു. നട്ടുവളർത്തിയ പച്ചക്കറികൾ വിളവെടുത്ത എൻഎസ്എസ് വോളണ്ടിയർ ദത്ത് ഗ്രാമത്തിൽ വിതരണം ചെയ്തു.