എച്ച് എസ്സ് രാമമംഗലം/അക്ഷരവൃക്ഷം/ പ്രകൃതിക്ക് സ്വന്തം
പ്രകൃതിക്ക് സ്വന്തം
രാവിലെയായി. രാമു കിടക്കയിൽ നിന്ന് എഴുന്നേറ്റു. നേരെ പുറത്തേക്ക് പോയി ആകാശത്തേക്ക് നോക്കി പക്ഷികളെയൊക്കെ നോക്കി. അപ്പോഴും അപ്പുറത്തെ ബംഗ്ലാവിലെ ജനാല തുറന്നിരുന്നില്ല. രാമു ചായ കുടിച്ച് കഴിഞ്ഞ് ആ ജനാലയിലേക്ക് നോക്കുമ്പോൾ ജനാല തുറന്നു. അവിടെ തടിച്ച് കൊഴുത്ത ശരീരമുള്ള ഒരു കുട്ടി.രാമു അവനെ നോക്കി വിളിച്ചു 'തടിയൻ'. ആ തടിയന്റെ പേര് ബോബി.ബോബി രാമുവിനെ കണ്ടപ്പോൾ ജനാല ശക്തിയിൽ അടച്ചു. രാമു ബംഗ്ലാവിന് മുന്നിൽ പോയി നിന്നു. അപ്പോൾ അവൻ ആ വീട്ടിന്റെ ഒരു മൂലയിൽ ഒരു കൂട്ടിൽ പാവം പക്ഷി പറക്കാൻ കഴിയാതെ ഇരിക്കുന്നത് കണ്ടു. അവൻ ഉളളിലേക്ക് കയറാൻ പേടിയായിരുന്നു. ബോബി പുറത്ത് ഉണ്ടായിരുന്നു. ബോബി അകത്തേക്ക് പോയ സമയം അവൻ ഓടിപോയി ആ കൂട് തുറന്ന് വിട്ടു.ആ പക്ഷി സന്തോഷത്തോടെ പറന്ന് പോയി. അത് കണ്ട ബോബിക്ക് ആദ്യം ദേഷ്യം വന്നെങ്കിലും, ആ പക്ഷി പറന്നു പോകുന്നത് കണ്ട് അവൻ ആ പക്ഷിക്ക് റ്റാ...... റ്റാ കൊടുത്തു. പിന്നെ ബോബിയും രാമുവും കൂട്ടുകാരായി. രാമു ബോബിയോട് പറഞ്ഞു: "ഈ ലോകം നമുക്ക് മാത്രമുള്ളതല്ല എല്ലാ ജീവജാലങ്ങൾക്കും ഉള്ളതാണ്. നമ്മളെല്ലാം പ്രകൃതിക്ക് സ്വന്തമാണ്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പിറവം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പിറവം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ