എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഒരു സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. കുട്ടികളിലെ സർഗ്ഗശേഷികൾ വികസിപ്പിച്ചെടുക്കുക എന്ന പൊതു ലക്ഷ്യബോധത്തോടെയാണ് ഈ സംഘടനയുടെ പ്രവർത്തന ക്രമീകരണം.

സ്കൂൾ തലത്തിൽ രൂപം കൊള്ളുന്ന ഈ സംഘടനയ്ക്ക് സ്കൂളിലെ ഒരു അധ്യാപകൻ ചെയർമാനായും നേതൃപാടവമുള്ള ഒരു കുട്ടിയെ കൺവീനറായും ഉൾപ്പെടുത്തി പുതിയ അക്കാദമിക വർഷത്തിൽ വിദ്യാലയത്തിൽ സംഘടന രൂപം കൊള്ളുന്നു ഇതോടനുബന്ധമായി പ്രസിദ്ധ സാഹിത്യകാരന്മാരെ വച്ച് ഒരു ഉദ്ഘാടനവും നടത്താറുണ്ട്.

കുട്ടികളിൽ മനുഷ്യ ത്വബോധവും പ്രകൃതി സ്നേഹവും വളർത്തിയെടുക്കുക. വിദ്യാലയ പ്രവർത്തനങ്ങളുടെ ഭാഗമായി തന്നെ വിശേഷാൽ ദിനങ്ങളുടെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുക, കുട്ടികളിലെ സർഗ്ഗശേഷി വികസനത്തെ പോഷിപ്പിക്കാൻ പരിപാടികൾ ആസൂത്രണം ചെയ്യുക എന്നിവ സംഘടന ലക്ഷ്യം വക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നു.

ജൂൺ 19 - വായനാദിനം

താഴെ പറയുന്ന മത്സരങ്ങളാണ് സംഘടിപ്പിച്ചത്

1.എഴുത്തുകാരനായി വേഷം ധരിച്ചു പരിചയപ്പെടുത്തുക

2. വായനാമരം

3. ആസ്വാദനകുറിപ്പ്

4.വായനദിനകുറിപ്പ്

5. പോസ്റ്റർ

6. പി എൻ പണിക്കർ കുറുപ്പ്

7. കഥാരചന

8 .കവിതാരചന

9 .എഴുത്തുകാരുടെ ചിത്രങ്ങൾ അടങ്ങിയ ആൽബം

10 .വായിച്ച കഥയിലെ സന്ദർഭങ്ങൾ ചിത്രത്തിലൂടെ പരിചയപ്പെടുത്തുക

11. ഏറ്റവും അടുത്തുള്ള ലൈബ്രറിയെ കുറിച്ച് എഴുതുക

12. കടംകഥ മത്സരം

CONVEENOR : SARMA AV