എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/നിളയുടെ കാത്തിരിപ്പ്...

Schoolwiki സംരംഭത്തിൽ നിന്ന്
നിളയുടെ കാത്തിരിപ്പ്...

ഹോ, വേനൽ തുടങ്ങി വെള്ളം വറ്റിവരുകയാണ് എന്താണ് ചെയ്യുക എൻ്റെ ചുറ്റും ഒരു മരം പോലും ഇല്ല, ഈശ്വരാ ഇതെന്ത് വിധിയാണ്.

നിളയുടെ ഈ പരിഭവം കേട്ട് അരികിലുള്ള ഒരു കുഞ്ഞു പൂ ചോദിച്ചു,,,

എന്ത് പറ്റി നിള നദിയേ പിന്നെ പിന്നെ വെള്ളം കുറയുകയാണല്ലോ?

നീ പറഞ്ഞത് ശരിയാണ്, എത്ര മനോഹരമായി ഒഴുകിയതാണ് ഞാൻ, പറഞ്ഞിട്ട് കാര്യമില്ല എൻ്റെ വിധി ഇല്ലെങ്കിൽ ഇങ്ങനെ ആകുമോ,, നിള വിഷമത്തോടെ പറഞ്ഞു.

ആ സമയം ആടി ഉലഞ്ഞ് തെന്നൽ വന്നു. സന്തോഷഭരിതനായ തെന്നലിൻ്റെ കണ്ണുകൾ നിറഞ്ഞു, നിളയുടെ വേദനാജനകമായ കാഴ്ച കണ്ട്.

കാറ്റ് വിഷമത്തോടെ ചോദിച്ചു, എന്തു പറ്റി നിനക്ക്? എത്ര സുന്ദരമായി ഒഴുകിയിരുന്നതാണ് നീ, എത്രമാത്രം വെള്ളമുണ്ടായിരുന്നു, ചുറ്റും സുന്ദരമായ പച്ചപ്പും എന്ത് രസമായിരുന്നു, ഇപ്പോൾ അതൊന്നുമില്ല.

അതെ, ഇപ്പോൾ ഇതാണ് അവസ്ഥ, നീ പറഞ്ഞ നിള മരിച്ചു അല്ല കൊന്നു.

നിള വിഷമത്തോടെ പറഞ്ഞു

ആര്? കാറ്റ് ചോദിച്ചു.

അപ്പോൾ കുഞ്ഞു പൂവ് പറഞ്ഞു, മനുഷ്യർ അല്ലാതെ ആര്? ഈ പ്രകൃതിദുരന്തങ്ങൾക്കെല്ലാം കാരണം, അവർ എല്ലാം നശിപ്പിച്ചു ഒരു മരം പോലും വച്ച് പിടിപ്പിച്ചില്ല, കടുത്ത ചൂട്. നിള ഇതാ പതിയെ പതിയെ എന്നിൽ നിന്നകലുകയാണ്, വെള്ളമില്ലാതെ ഈ ചൂടിൽ ഞാൻ ഉണങ്ങി പോകും.

അപ്പോൾ തെന്നൽ: സാരമില്ല മഴക്കാലം വരില്ലെ അപ്പോൾ എല്ലാം ശരിയാകും.

ആ സമയം നിള പറഞ്ഞു.

മഴ എങ്ങിനെയാ പെയ്യുക എന്നറിയില്ലല്ലോ.

അത് ശരിയാണ്, കഴിഞ്ഞ പ്രളയം ഞാൻ കണ്ടതല്ലെ. അപ്പോൾ ഈ നിള കലി തുള്ളി ഒഴികിയില്ലേ; കാറ്റ് പറഞ്ഞു.

ഓ, നിള ആദ്യം സുന്ദരിയായിരുന്നു അല്ലേ? അപ്പോൾ ആ സമയം ആൾക്കാർ വന്നിരുന്നോ ആ മനോഹാരിത മനസ്സിലാക്കാൻ, ആസ്വദിക്കാൻ; കുഞ്ഞു പൂവ് ചോദിച്ചു.

പിന്നെ എത്ര പേർ വന്നിരുന്നെന്നോ നിളയുടെ തീരത്ത് കവികൾ, കഥാകൃത്തുക്കൾ എന്നിങ്ങനെ.... നിളയുടെ സൗന്ദര്യം ആസ്വദിക്കാൻ; കാറ്റ് പറഞ്ഞു.

അപ്പോൾ നിള നദി ഇങ്ങനെ പറഞ്ഞു; ഹോ, അതൊരു കാലം എത്ര രസകരമായിരുന്നു, ആ കാലം ഒരിക്കൽക്കൂടി വന്നിരുന്നെങ്കിൽ, എന്തെല്ലാമായിരുന്നു, നിറയെ വെള്ളം ആവശ്യത്തിന് മണൽ എന്നെ ആസ്വദിക്കാൻ നിറയെ ആളുകൾ.......

നിള നദി തൻ്റെ പഴയകാല സ്മരണകളിലേക്ക് പോയി, എന്നിട്ട് തൻ്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ഓർത്ത് കരഞ്ഞു പോയി നിള നദി' അപ്പോൾ കാറ്റും, കുഞ്ഞു പൂവും നിളയെ ആശ്വസിപ്പിച്ചു എന്നിട്ട് ......

സാരമില്ല, ഇനിയും ആ പഴയ കാലം തിരിച്ച് വരും, എന്നാൽ ഞാൻ പോകട്ടെ, കാറ്റ് യാത്ര ചോദിച്ചു.

എന്നാൽ ശരി പിന്നെ കാണാം, നിളയും കുഞ്ഞു പൂവും യാത്രയയച്ചു.

പരസ്പരം സന്തോഷങ്ങളും സങ്കടങ്ങളും പറഞ്ഞ് ഇരുവരും കഴിഞ്ഞു, പതിയെ പതിയെ നിള കുഞ്ഞു പൂവിൽ നിന്നും അകന്നു, കുഞ്ഞു പൂവ് വെള്ളം കിട്ടാതെ വാടിപ്പോയി.

നിളയുടെ ദു:ഖം കേൾക്കാൻ ആരും ഇല്ലാതെയായി, നിള തൻ്റെ നല്ലൊരു നാളെക്കായി ശുഭപ്രതീക്ഷയോടെ കാത്തിരിക്കുകയാണ്............



ആർദ്ര കെ. എസ്
7 B എച്ച്.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ