എച്ച്.എസ്സ്.എസ്സ്,മുതുകുളം/സ്കൗട്ട്&ഗൈഡ്സ്
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംഘടനയുടെ സ്ഥാപകൻ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ ആണ്. ഇതിന്റെ ആസ്ഥാനം ന്യൂഡൽഹിയിലാണ്.
മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.
മുതുകുളം സമാജം സ്കൂൾ ഗൈഡ്സ് യൂണിറ്റ് പ്രവർത്തനങ്ങൾ -
1. വിമുക്തി - ലഹരി വിമുക്ത പ്രവർത്തനങ്ങൾ
2. കോവിഡ് പ്രതിരോധ
പ്രവർത്തനങ്ങൾ
3. കുട്ടിക്കൊരു ലൈബ്രറി
4. ശലഭോദ്യാനം
5. പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് പ്രവർത്തനങ്ങൾ
6. മാസ്ക് നിർമ്മാണം
7. കോവിഡ് പ്രതിരോധ ബോധവൽക്കരണം
8. ട്രാഫിക് സുരക്ഷ പ്രവർത്തനങ്ങൾ
9. പാലിയേറ്റിവ് കെയർ







