എച്ച്.എഫ്.യു.പി.എസ്സ്, കിളിയാർകണ്ടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കിളിയാർകണ്ടം

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ വാത്തിക്കുടി പഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കിളിയാകണ്ടം.

രണ്ടു ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെനിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ ഉപ്പുതോട് ഭാഗത്തേക്കും പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിച്ചാൽ പ്രകാശിലും എത്തിച്ചേരും . നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീധർമ്മശാസ്താ ക്ഷേത്രവും തിരുകുടുംബ ദേവാലയവും ഇവിടത്തെ പ്രധാന ആരാധന കേന്ദ്രങ്ങളാണ്. മനോഹരമായ തെയിലക്കാടുകളാലും വിവിധ കാർഷിക വിളകളാലും സമൃദ്ധമാണ് ഗ്രാമം. മലകളും കുന്നിൻ ചെരുവുകളും തിങ്ങിനിറഞ്ഞ വൃക്ഷങ്ങളും ഗ്രാമത്തിന്റെ പ്രത്യേകതയാണ്. എച്ച് .എഫ് .യു. പി സ്കൂൾ, ഗവൺമെന്റ് എൽ .പി സ്കൂൾ ,മാർ സ്ലീവ കലാലയം എന്നിവ ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ്.

ഭൂമിശാസ്ത്രം

ഭൂപ്രകൃതി

9.86708 ഡിഗ്രി അക്ഷാംശത്തിലും 77.04362 ഡിഗ്രി രേഖാംശത്തിലും സ്ഥിതിചെയ്യുന്ന ഗ്രാമമാണ് കിളിയാർകണ്ടം. മലകളും താഴ്വാരങ്ങളും വിവിധ കൃഷികൾക്ക് അനുയോജ്യമായ ഭൂപ്രകൃതിയമാണ് ഇവിടെയുള്ളത്. തണുപ്പും ശക്തമായ കാറ്റും നിറഞ്ഞ കാലാവസ്ഥയും ഇവിടത്തെ പ്രത്യേകതയാണ്.

പൊതുസ്ഥാപനങ്ങൾ

വെറ്ററിനറി ഡിസ്പെൻസറി തോപ്രാംകുടി
  • പോസ്റ്റ് ഓഫീസ്
  • സർവീസ് സഹകരണ ബാങ്ക് തോപ്രാംകുടി
  • വെറ്ററിനറി ഡിസ്പെൻസറി തോപ്രാംകുടി
  • അംഗൻവാടി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

മരിയ ഗൊരോത്തി എൽ പി സ്കൂൾ തോപ്രാംകുടി
  • ഹോളി ഫാമിലി യുപി സ്കൂൾ കിളിയാർകണ്ടം -1983ൽ സ്ഥാപിതമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ഹോളി ഫാമിലി യുപി സ്കൂൾ.5 മുതൽ 7 വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്കായി രണ്ട് ഡിവിഷനുകളാണ് ഇവിടെ ഉള്ളത്. ക്ലാസ് മുറികൾ കൂടാതെ പ്രഥമ അധ്യാപകനും അധ്യാപകർക്കും ആയി പ്രത്യേകം മുറികളും ഐടി ലാബും സജ്ജീകരിച്ചിരിക്കുന്നു
  • ഗവൺമെന്റ് എൽ പി സ്കൂൾ കിളിയാർകണ്ടം - 1973 സ്ഥാപിതമായ ഗവൺമെന്റ് എൽപി സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികളാണ് പഠിക്കുന്നത്. പ്രഥമ അധ്യാപകനും അധ്യാപകർക്കും ഉള്ള മുറികളും കുട്ടികൾക്കായി പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്നു.
  • മരിയ ഗൊരോത്തി എൽ പി സ്കൂൾ തോപ്രാംകുടി - ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്കായി നിർമിച്ചിരിക്കുന്ന വിദ്യാലയമാണ് മരിയ ഗോരോത്തി എൽപി സ്കൂൾ തോപ്രാംകുടി. ഇവിടെ ചെറിയ കുട്ടികൾക്കായുള്ള പ്രീ പ്രൈമറി സെക്ഷനും ഒരുക്കിയിട്ടുണ്ട്.
  • മാർ സ്ലീവ കോളേജ് രാജമുടി -മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെൽഫ് ഫിനാൻസിംഗ് സ്ഥാപനമാണ് മാർസ് ലീവാ കോളേജ്. 11 കോഴ്സുകളിലായി വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.

ആരാധനാലയങ്ങൾ

രുകുടുംബ ദേവാലയം കിളിയാർകണ്ടം

തിരുകുടുംബ ദേവാലയം കിളിയാർകണ്ടം - 1964 ൽ ആണ് ഈ കുടുംബ ദേവാലയം സ്ഥാപിതമായത്.

ശ്രീധർമ്മശാസ്താ ക്ഷേത്രം കിളിയാർകണ്ടം - വർഷങ്ങൾ പഴക്കമുള്ള ഹൈന്ദവ സംസ്കാരം കാത്തുസൂക്ഷിക്കുന്ന പ്രസിദ്ധമായ ക്ഷേത്രം.

സംസ്കാരം

കൃഷി

നാടൻ തനിമയും സംസ്കാരവും കാത്തുസൂക്ഷിക്കുന്ന ജനവിഭാഗമാണ് ഇവിടെയുള്ളത്. കാർഷിക സംസ്കാരത്തിന് പ്രാധാന്യം നൽകുകയും പ്രകൃതിയെയും കൃഷിയെയും സംരക്ഷിക്കുകയും മികച്ച രീതിയിൽ നിലനിർത്തുകയും ചെയ്യുന്നു.  ഏലം, തേയില വാഴ തുടങ്ങിയനേകം കൃഷികൾ ഈ പ്രദേശത്തിന്റെ ഭാഗമാണ്. തങ്ങളുടെ വിശ്വാസങ്ങളെ എന്നും കാത്തുസൂക്ഷിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്.

ചിത്രശാല