എം റ്റി എച്ച് എസ് എസ് വെണ്മണി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
SSLC പരീക്ഷക്ക് തയാറെടുക്കുന്ന കുട്ടികൾക്കൾക്കുള്ള ഗൈഡൻസ്ക്ലാസ്സ്

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസ്സിംഗ് ഔട്ട് പരേഡും കേഡറ്റുകൾക്കുള്ള അവാർഡ് ദാനവും
കൂടുതൽ കാണുവാൻ https://www.facebook.com/100010752945819/videos/1076820759547932/
വെൺമണി: മാർത്തോമ്മ ഹയർ സെക്കണ്ടറി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 6-ാം ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡും കേഡറ്റുകൾക്കുള്ള അവാർഡ് ദാനവും 05-03-2022 രാവിലെ 8 മണിക്ക് വെൺമണി മാർത്തോമ്മ സ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെട്ടു. വെൺമണി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുനിമോൾ T S സല്യൂട്ട് സ്വീകരിച്ചു. വെൺമണി ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. രമേശ് ജി.കേഡറ്റുകൾക്കുള്ള പ്രതിഞ്ജാ വാചകം ചൊല്ലി കൊടുത്തു. തുടർന്നുളള പൊതുസമ്മേളനത്തിന്
Rev. V T ജോസൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീ. കോശി സാമൂവേൽ വെൻസെക് ചെയർമാൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീ.ജിജി മാത്യു സ്കറിയ ( പ്രിൻസിപ്പൽ , MTHS S വെൺമണി )സ്വാഗതവും കമ്യൂണിറ്റി പോലീസ് ഓഫീസർ ശ്രീമതി. ജിഷ മാത്യു ക്യതഞ്ജതയും പറഞ്ഞു. ശ്രീ. സജി അലക്സ് (HM , MTHSS വെൺമണി ), ശ്രീ. റോയി കെ. കോശി (PTA പ്രസിഡന്റ്), ശ്രീ. അരുൺ കുമാർ SI (ഡ്രിൽ ഇൻസ്ട്രക്ടർ ), ശ്രീമതി.ലീന മേരി ഫിലിപ്പ് (സീനിയർ അസിസ്റ്റന്റ് ) ശ്രീമതി.ലിസ മറിയം ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു.
കൂടുതൽ കാണുന്നതിന്https://www.facebook.com/100010752945819/videos/1076820759547932/



മികവ് 2021# അനുമോദനവും അവാർഡ് ദാനവും
വെണ്മണി മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഭാവിയിൽ വലിയ ജീവിതവിജയങ്ങൾ നമ്മുടെ കുട്ടികളെ തേടിയെത്തട്ടെ.
കൂടുതൽ കാണുന്നതിന്


കൗൺസിലിംഗ് ക്ലാസ്



പ്രേവേശനോത്സവം-2021
മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ വെൺമണി പ്രവേശനോത്സവം
ആളും ആരവവും ഇല്ലാതെ സാമൂഹിക അകലം പാലിച്ച് പ്രവേശനോത്സവം നടന്നു ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജബിൻ പി വർഗീസ് ഉത്ഘാടനം ചെയ്തു മനുഷ്യത്വം ഉള്ള വ്യക്തിത്വങ്ങളായി മാറുവാൻ ആഹ്വാനം ചെയ്തു ലോക്കൽ മാനേജർ റവ. വി.ടി. ജോസൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ജിജി മാത്യു സ്കറിയ, ഹെഡ്മാസ്റ്റർ സജി അലക്സ്, പി.ടി.എ.പ്രസിഡന്റ് റോയി കെ കോശി, മറിയാമ്മ ഉമ്മൻ, റൂബി ജോൺ എന്നിവർ പ്രസംഗിച്ചു എയ്ഞ്ചൽ സുനിൽ, ജീൻസ വർഗീസ് തുടങ്ങിയ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു മധുരം വിതരണം ചെയ്തു



ഓണാഘോഷം 2021


കോവിഡ് പ്രതിരോധത്തിൽ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നവർക്ക് MTHSS വെൺമണിയുടെ ആദരവ്.
# പ്രാഥമിക ആരോഗ്യ കേന്ദ്രം (PHC) വെൺമണി
കൂടുതൽ കാണുന്നതിന് https://m.facebook.com/story.php?story_fbid=1164617363906684&id=100010752945819
കരുതാം ആലപ്പുഴയെ
MTHSS VENMONY
കൂടുതൽ കാണുവാൻ https://m.facebook.com/story.php?story_fbid=1210525142649239&id=100010752945819
ഈ വർഷം പുതിയതായി അഡ്മിഷൻ എടുത്ത കുട്ടികളുടെ രക്ഷകർത്താക്കളുടെ മീറ്റിംഗ് 27-5-2021

വായനാദിനചരണം 2021 ജൂൺ 19


സ്വാതന്ത്യദിനം



PPE കിറ്റ് വിതരണം
വെൺമണിമാർത്തോമ്മാ ഹയർ സെക്കൻ്റെറി (MTHSS ) സ്കൂൾ വെണ്മണി മാനേജ്മെൻറ് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കൈമാറിയ PPE കിറ്റ് സ്കൂൾ മാനേജർ Rev. ജോസൻ അച്ചനിൽ നിന്നും ഏറ്റുവാങ്ങി ,സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ജിജി മാത്യൂസ് സഖ്റിയ വെൺമണി ഗ്രാമപഞ്ചായത്ത് വൈസ്സ്.പ്രസിഡൻ്റ ശ്രീ. P.Rരമേശ് കുമാർ ,വാർഡ് മെമ്പർ ശ്രീമതി.രാധമ്മ ടീച്ചർ പി .റ്റി.എ.പ്രസിഡൻ്റ് ശ്രീ.റോയ് കെ കോശി അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു മാനേജ്മെൻ്റിനോടും - പി.റ്റി.എ.യോടും ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് നന്ദിയും സ്നേഹവും അറിയിച്ചു



ഇന്ന്ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന പ്രിയപ്പെട്ട അദ്ധ്യാപിക അനിത ടീച്ചർക്ക് MTHSS കുടുംബങ്ങളുടെ പ്രാർത്ഥനാശംസകൾ.*
Yoga class
MTHSS വെൺമൺയും VENSEC വെൺമണിയും ചേർന്ന് കുട്ടികൾക്കായി നടത്തിവരുന്ന ഓൺലൈൻ യോഗ ക്ലാസ്സ്

[[പ്രമാണം:Screenshot 20211016-073551 Chrome.jpg|ലഘുചിത്രം|[[പ്രമാണം:Screenshot 20210904-073921 Chrome.jpg|നടുവിൽ|ലഘുചിത്രം|669x669ബിന്ദു|

]]|പകരം=|ഇടത്ത്]]
വെൺമണി മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സൗകൃത ബാസ്കറ്റ്ബാൾ മത്സരം
Mthss venmonyV/s Bishop Moore College mavelikara

*ശതാബ്ദി പിന്നിട്ട വെൺമണി മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ പ്രതിസന്ധികളിൽ കരുതലായി , Mthss ലെ പ്രിയ കുഞ്ഞുങ്ങളിൽ ലോക്ഡൗൺ പ്രതിസന്ധിയിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അൻപതിലേറെ കുടുംബങ്ങൾക്ക് 1,300 രൂപയുടെ ഭക്ഷ്യസാധനങ്ങളും 1,000 രൂപ അടങ്ങുന്ന കിറ്റ് നൽകുന്നു

നാടിൻ്റെ പ്രകാശഗോപുരമായി ശോഭിച്ച ഒരു സരസ്വതീ ക്ഷേത്രം സഫലമായ100 സംവത്സരം സാഭിമാനം പൂർത്തിയാക്കുന്ന മുഹൂർത്തം, അതിൻ്റ ആരാധകരായ ആയിരങ്ങളുടെ അകതാരിൽ ആഹ്ളാദത്തിര ഉയർത്തുന്നു എന്നു പറഞ്ഞാൽ അത് വെറും അതിശയോക്തിയല്ല. ഒരു സത്യത്തിൻ്റെ അതിശയോക്തി മാത്രം!

* നാലാം ക്ലാസ്സിനപ്പുറം കാണാനാകാതെ കണ്ണീർ കുടിച്ച തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മാർഗദീപമായി, 1920-ൽ മാർത്തോമ്മാ സഭ സംഭാവന ചെയ്ത ഈ വിദ്യാലയത്തെ ഹൃദയത്തുടിപ്പു കൊണ്ടു താലോലിച്ച, തൂമ്പ പിടിച്ചു തഴമ്പിച്ച കൈകൾ കൊണ്ടനുഗ്രഹിച്ച, ഒരു ഗ്രാമീണ ജനതയുടെ പിൻമുറക്കാർ അണിനിരന്ന പ്രൗഢ ഗംഭീരമായ സദസ്സിനെ സാക്ഷിനിർത്തി, ഇന്നലെ (2021 മാർച്ച് 15) ശതാവത്സരാഘോഷങ്ങളുടെ കൊടിയിറങ്ങി.
* നാലു കോടി രൂപയുടെ അടങ്കലുള്ള നിർദ്ദിഷ്ട ബഹുനില ഹൈടെക് സകൂൾ കോംപ്ലക്സിൻ്റെ താഴത്തെ നില(ground floor) രണ്ടു കോടി വിനിയോഗിച്ച് പൂർത്തീകരിച്ചു. മനോഹരമായ ഈ മന്ദിരം മാർത്തോമ്മാ മെത്രാപ്പോലീത്ത നാടിനു സമർപ്പിച്ചു.
* ഒരു വർഷം മുമ്പ് കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടന കർമ്മം നിർവഹിച്ച ശതാബ്ദിയാഘോഷങ്ങളുടെ പരിസമാപ്തി കുറിക്കുന്ന സമ്മേളനം ഇവിടുത്തെ പൂർവ വിദ്യാർത്ഥിയായ മിസോറാം ഗവർണ്ണർ ശ്രീ.പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. മലങ്കര മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ മോസ്റ്റ്.റവ.തിയോ ഡഷ്യസ് മാർത്തോമ്മ മെത്രപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ശ്രീ.സജി ചെറിയാൻ MLA, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സുനിമോൾ, സ്കൂൾ മാനേജർ ലാലമ്മ വർഗീസ്, റവ.വി.ടി ജോസൻ, ഹെഡ്മിസ്ട്രസ് എലിസബത്ത് ജോൺ, PTA പ്രസിഡൻ്റ് റോയി കെ.കോശി, ജോൺ കെ.അലക്സാണ്ടർ തുടങ്ങിയവർ ആശംസ അർപ്പിച്ചു. ശതാബ്ദി സ്മരണിക ചെങ്ങന്നൂർ ഭദ്രാസനാധിപൻ റൈറ്റ്.റവ.തോമസ് മാർ തിമോത്തിയോസ് പ്രകാശനം ചെയ്തു.
*അനിതരസാധാരണമായ ആസൂത്രണ വൈദഗ്ദ്ധ്യവും അസൂയാവഹമായ പ്രവർത്തനക്ഷമതയും കൊണ്ട് അനുഗൃഹീതനായ പ്രിൻസിപ്പൽ ശ്രീ.ജിജി മാത്യു സ്കറിയയുടെ നേതൃത്വത്തിലുള്ള കർമ്മകുശലരായ ഒരു സംഘം അഭ്യുദയകാംക്ഷികളുടെയും, ആത്മാർത്ഥതയും അച്ചടക്കവും കൊണ്ട് ആദരവുറപ്പിച്ച അധ്യാപകരുടെയും സേവന സന്നദ്ധരായ വിദ്യാർത്ഥികളുടെയും കഠിനാദ്ധ്വാനത്തിൻ്റെ സാക്ഷാത്കാരമാണ് ഇവിടെ ദൃശ്യമായത്.
* ശ്രീ. ജിജി മാത്യുവിനൊപ്പം, ജോസനച്ചൻ, വർക്കി ബേബി, മുൻ ഹെഡ്മിസ്ട്രസ് ബിനു മോൾ കോശി, പി.എം. കോശി, പി.ടി.എ പ്രസിഡൻ്റ് റോയി കെ.കോശി, മാത്യു ഡാനിയേൽ, ഹെഡ്മിസ്ട്രസ് എലിസബത്ത് ജോൺ തുടങ്ങിയവർ മുൻനിരയിൽ നിന്നു എന്ന സത്യം മറക്കാനോ മറയ്ക്കാനോ കഴിയില്ല. ഒപ്പം നിന്ന്,നിശ്ചയിക്കപ്പെട്ട ചുമതലകൾ കൃത്യമായി നിർവഹിച്ച ഒട്ടേറെപ്പേരുണ്ട്. സർവ്വശ്രീ ടി.കെ.സൈമൺ, ജോൺ അലക്സാണ്ടർ, അഫ്സൽ ഖാൻ, ടി.ഫിലിപ്പ്, ഷാജി ഉമ്മൻ, അഡ്വ.റോയി ഫിലിപ്പ്, പ്രൊഫ.രാജഗോപാൽ, പ്രൊഫ.എം.കെ.സാമുവേൽ, ടി.എൻ.സദാശിവൻ, ശ്രീമതി മറിയാമ്മ ഉമ്മൻ, കെ.സദാശിവൻ പിള്ള, സാം.കെ.ചാക്കോ, ജോൺ മാത്യു, സജി.കെ.തോമസ്, ബിന്ദു ഉണ്ണികൃഷ്ണൻ, റെനി വർഗീസ്, അഡ്വ.സക്കറിയ പുത്തനിട്ടി, സുനിൽ പി. ജോർജ്, മെറീന ഏബ്രഹാം, മനോജ് സെബാസ്റ്റ്യൻ, എസ്.സുരേന്ദ്രൻ, സാജു മാത്യു, ജെ ബിൻ തോമസ്, റൂബി ജോൺ, സുജ വർഗീസ്, സൗമ്യ ഡാനിയേൽ, പൂർവ്വാദ്ധ്യാപകരായ പി.റ്റി.യോഹന്നാൻ, ഏബ്രഹാം വർഗീസ്, അസി. വികാരി ജെറിയച്ചൻ തുടങ്ങിയവരുടെ സേവനം സ്മരണീയം.
. സ്നേഹപൂർവം,
പൂർവ്വ വിദ്യാർത്ഥി സംഘടനയ്ക്കു വേണ്ടി,
പ്രൊഫ.ആർ.രാജഗോപാൽ (പ്രസിഡൻ്റ്)
കെ.സദാശിവൻ പിള്ള (സെക്രട്ടറി)
നൂറിന്റെ നിറവിൽ നിൽക്കുന്ന വെൺമണി മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിന് ആശംസകളുടെ പ്രവാഹവുമായി അധ്യാപകരുടെയും വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളും
കൂടുതൽ കാണുവാൻ https://fb.watch/bJkkTmEsZ0/
ശതാബ്ദി


ശതാബ്ദി ആഘോഷങ്ങൾ
ബഹുമാന്യരേ
അറിവിന്റെ വാതായനങ്ങൾ തുറന്നിട്ട് അക്ഷരമുറ്റത്ത് വർണ്ണാക്ഷരങ്ങൾ വിതച്ചതിന്റെ ആത്മവിശ്വാസവുമായി വെൺമണി ഗ്രാമത്തിന്റെ സാമൂഹിക - സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന വെൺമണി മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ ശതാബ്ദിയുടെ നിറവിലേക്ക് പ്രവേശിക്കുന്നു . 1920 മെയ് മാസം 9 -ാം തീയതി ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂളായി 59 വിദ്യാർത്ഥികളും 2 അധ്യാപകരുമായി വെൺമണി സെഹിയോൻ മാർത്തോമ്മ ഇടവകയുടെ ചുമതലയിൽ ആരംഭിച്ച ഈ വിദ്യാലയം 1950 ൽ ഹൈസ്കൂളായും 2000 ത്തിൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടി . മാർത്തോമാ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടുവരെയുള്ള ക്ലാസ്സുകളിലായി അധ്യാപകരും അനധ്യാപകരുമായി 50 സ്റ്റാഫ് അംഗങ്ങളും 1100 വിദ്യാർത്ഥികളുമുണ്ട് . നമ്മുടെ സ്കൂൾ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി വളർന്നതിന് പിന്നിൽ അനേകരുടെ പ്രയത്നവും സഹകരണവും പ്രാർത്ഥനയുമുണ്ട് . തലമുറകളുടെ വിജ്ഞാനാവേശത്തെ ആ വോളം സാക്ഷാത്കരിക്കുവാൻ ഈ ദീർഘകാലയളവിൽ നമ്മുടെ സ്കൂളിന് സാധ്യമായി എന്നത് ചരിത്ര മാണ് . പ്രശസ്തരും പ്രത്യുൽപ്പന്നമതികളുമായിരുന്ന അനവധി പ്രധാനാധ്യാപകരുടെ ഭരണാപുണ്യം കൊണ്ടും , ഒരു പറ്റം അധ്യാപകരുടെ ആത്മാർഥത കൊണ്ടും നിരവധി പ്രതിഭാശാലികളെ വിവിധ മേഖല കളിൽ പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ തലങ്ങളിൽ സംഭാവന ചെയ്യുവാൻ ഈ വിദ്യാലയ ത്തിന് കഴിഞ്ഞു എന്നോർക്കുമ്പോൾ നമ്മുക്ക് അഭിമാനിക്കാം . അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും അക്കാഡമിക് സംവിധാനങ്ങൾ വിപുലീകരിച്ചും സ്കൂൾ കൂടുതൽ ആകർഷകമാക്കിയും വിദ്യാഭ്യാസ നിലവാരം കൂടുതൽ ഉയർത്തിയും സ്കൂളിന്റെ യശസ്സ് വർദ്ധിപ്പിക്കേണ്ടതാവശ്യമാണ് . ഭാവി തലമുറയ്ക്ക് ഗുണന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് അനിവാര്യമാണ് . ഇതിന് മുൻതൂക്കം നൽകി കൊണ്ടാണ് ഒരു വർഷം നീണ്ടു നിൽക്കുന്നതും 3 കോടി രൂപാ ചെലവ് പ്രതീക്ഷിക്കുന്നതു മായ ശതാബ്ദി ആഘോഷപരിപാടികൾക്ക് രൂപം കൊടുത്തിട്ടുള്ളത് . പഴ സ്കൂൾ കെട്ടിടങ്ങൾ പൊളിച്ച് ആധുനിക സൗകര്യങ്ങളുള്ള ഹൈടെക് ക്ലാസ് മുറികൾ , ആഡിറ്റോറിയം എന്നിവ ഉൾപ്പെടുന്ന ഒരു മൂന്നുനില കെട്ടിടം , സ്കൂൾ ബസ് , ശുചിത്വത്തിന് പ്രാധാന്യം നൽകുന്ന ടോയിലെറ്റ് , ശതാബ്ദി കാരുണ്യ പദ്ധതിയുടെ ഭാഗമായി ഒരു വിദ്യാർത്ഥിക്ക് വനം , കലാകായിക രംഗത്ത് ആവശ്യമായ ആധുനിക സംവിധാനങ്ങൾ ഉൾപെടെ ഒട്ടനവധി നിർമ്മാണ പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുന്നു . കൂടാതെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ സമ്മേളനങ്ങളും പൂർവ്വവിദ്യാർത്ഥി - അധ്യാപക സംഗമവും മറ്റും സംഘടിപ്പിക്കുന്നതിനു തീരുമാ നിച്ചിരിക്കുന്നു . ഈ സംരംഭത്തിലേക്ക് ഏവരുടേയും പ്രാർത്ഥനയും സാമ്പത്തിക സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു . a - ഈ സാസ്വതി ക്ഷേത്രം തെളിച്ച കൈത്തിരി തലമുറകളായി കൈമാറി ഇന്ന് ഒരു ദീപഗോപുരമായി പ്രകാശി ക്കുകയാണ് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |