എം ഐ യു പി എസ് ഇയ്യാട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
വിദ്യഭ്യാസ രംഗത്ത് വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു ഇയ്യാട്. ഈ പ്രദേശത്തുള്ളവർ അക്കാലത്ത് നന്മണ്ടയിലെ കരുണാ റാം എ. യു.പി സ്കൂളിൽ പോയായിരുന്നു യു.പി വിദ്യാഭ്യാസം നേടിയിരുന്നത് ഈ സ്ഥാപനത്തിൻ്റെ സ്ഥാപക മാനേജർ.ജനാബ്: പി.ടി മമ്മത് കോയ ഹാജി കരുണാറം സ്കൂളിൽ പഠനത്തിനായി കിലോമീറ്ററുകൾ നടന്ന് പോകുമ്പോൾ സമപ്രായക്കാരായ കൂട്ടുകാർ കളിയാക്കിയിരുന്നത്രെ! " അവൻ ആര്യ ഴുത്ത് പഠിക്കാൻ നടന്നു പോവുകയാ" ഈ പരിഹാസം അദ്ദേഹത്തെ വേദനിപ്പിക്കുകയും പിൽകാലത്ത് അശ്രാന്ത പരിശ്രമം നടത്തി എം.ഐ-യു.പി സ്കൂൾ എന്ന സ്ഥാപനം കെട്ടി പടുക്കുകയും ചെയ്തു 1944ൽ ഓത്തുപുരയായി തുടങ്ങിയ സ്ഥാപനം തിരൂർ കാരനായ സൈതലവി മുസ്ലിയാരുടെ പ്രോത്സാഹനം കൂടി ആയപ്പോൾ അഞ്ചാ തരം വരെയുള്ള വിദ്യാലയം തുടങ്ങുകയും ചെയ്തു കാലം കുറേ കഴിഞ്ഞ് അത് യുപി സ്കൂളായി ഉയർത്താൻ സാധിച്ചു. 1983 മെയ് 7ന് സ്ഥാപകനും മാനേജറുമായിരുന്ന പി.ടി മമ്മത് കോയ ഹാജിയുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻ്റെ മകൻ ടി.പി മൊയ്തി മാനേജർ സ്ഥാനം ഏറ്റെടുത്ത് തുടർന്ന് വരുന്നു.
ഉണ്ണികുളം പഞ്ചായത്തിലെ കപ്പുറം ,വള്ളിയോത്ത്, പരപ്പിൽ, എകരൂൽ, മേത്തടം എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.