എം.പി.എം.യു.പി.എസ് മരത്തംകോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയുടേയും പാലക്കാട് ജില്ലയുടേയും അതിർത്തിയായ തലപ്പിള്ളി താലൂക്കിലെ കടങ്ങോട് പഞ്ചായത്തിലെ മരത്തംകോട് ഗ്രാമത്തിലാണ് ഞങ്ങളുടെ വിദ്യാലയമായ മാർ പീലക്സിനോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. വർഷങ്ങൾക്കുമുമ്പ് മരത്തംകോട് പ്രദേശം മാവും മരങ്ങളും കൊണ്ട് നിബിഡമായിരുന്നു. മലബാർ മേഖലയിലുള്ള ജനങ്ങൾ കരിച്ചാൽ കടവ് - ചിറളിപ്പുഴ എന്നീ കടത്തുകൾ കടന്ന് കൊച്ചി യിൽ പ്രവേശിച്ചാൽ കിഴക്കൻ മേഖലയായി ബന്ധപ്പെടാനുളള ഏകമാർഗ്ഗം കുന്നംകുളം - വടക്കാഞ്ചേരി മണ്ണു പാതയായിരുന്നു. അക്കാലത്ത് മലബാർ മേഖലയിൽ നിന്നും പുറപ്പെടുന്നവർ ഉച്ചഭക്ഷണത്തിന് സമയം കണ്ടെത്തിയിരുന്നത് ഈ മരത്തണലുകളുടെ കീഴിലായിരുന്നു. മരങ്ങൾ നിറഞ്ഞ ഈ പ്രദേശത്തിനാണ് പിന്നീട് മരത്തംകോട് എന്ന പേര് ലഭിച്ചത്.

ഈ പ്രദേശത്തെ പ്രധാന ക്രിസ്ത്യൻ ദേവാലയമാണ് സെന്റ് ഗ്രീഗോറിയോസ് ദേവാലയം. ഈ ദേവാലയത്തിൽ വെച്ച് കാലം ചെയ്ത മാർ പീലക്

സിനോസ് തിരുമേനിയുടെ ഓർമ്മയ്ക്കായാണ് ഞങ്ങളുടെ വിദ്യാലയത്തിന് മാർ പീലക്സിനോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്ന പേര് വന്നത്.

1945 ലാണ് ഞങ്ങളുടെ വിദ്യാലയം ആരംഭിച്ചത്. അന്ന് വിദ്യാലയത്തിന് കെട്ടിടം ഇല്ലാതിരുന്നതു കൊണ്ട് അടുത്തുളള എൽ.പി. സ്കൂളിലാണ് നാലര ക്ലാസ് ആദ്യമായി തുടങ്ങിത്. ഇതിനെ മിഡിൽ സ്കൂൾ എന്നാണ് പറയപ്പെട്ടിരുന്നത്. പിന്നീട് നാലര കാസ്റ്റ് മാറ്റി 5 ക്ലാസ് ആയപ്പോഴാണ് ഇപ്പോൾ ഞങ്ങളുടെ വിദ്യാലയം നിൽക്കുന്ന സ്ഥലത്ത് പഠനം ആരംഭിച്ചത്. ഇവിടെ സ്ക്കൂൾ കെട്ടിടം സ്ഥാപിക്കുന്നതിനു വേണ്ടി ഒരു ട്രസ്റ്റ് രൂപീകരിച്ചു. ഇതിൽ 9 അംഗങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ കൂടുതൽ അംഗങ്ങളും മൂലേപ്പാട്ട് തറവാട്ടിൽ നിന്നായിരുന്നു. ഇതിലേക്ക് ആദ്യമായി സംഭാവന നൽകിയത് ഓക്കിനയിലെ തുപ്പൻ നമ്പൂതിരിയാണ് അതിൽ നിൽക്കുന്ന സ്ഥലവും 500 രൂപയും സംഭാവനയായി നൽകി. പിന്നീട് ഈ നാട്ടിലെ ഉദാരമതികളായ പലരും സംഭാവനകൾ നൽകി. അങ്ങനെയാണ് ഞങ്ങളുടെ വിദ്യാലയം ഉയർന്നു വന്നത്. ആദ്യം ഒരു ഡിവിഷനായി ആരംഭിച്ച ഞങ്ങളുടെ സ്ക്കൂൾ 1975 ആയ പോഴേക്കും 15 ഡിവിഷനായി ഉയർന്നു. പിന്നീടത് 23 ഡിവിഷൻവരെ ഉയർന്നു വന്നു. കുന്നംകുളം സബ് ജില്ലയിലെ ഏറ്റവും കൂടുതൽ ഡിവിഷനുകളുള്ള യു.പി. സ്ക്കൂളായിരുന്നു ഞങ്ങളുടേത്. എന്നാൽ ഞങ്ങളുടെ സ്ക്കൂളിന്റെ സമീപ പ്രദേശത്ത് ഇംഗ്ലീഷ് മീഡിയം സ്ക്കൂളു കൾ വന്നത് ഞങ്ങളുടെ സ്ക്കൂളിന് ഒരു ഭീഷണിയായിതീർന്നു. ഇപ്പോൾ ഞങ്ങളുടെ സ്ക്കൂളിൽ ആകെ 164 കുട്ടികൾ പഠിക്കുകയും ഒമ്പത് അദ്ധ്യാപകരും ഒരു പ്യണും ആണ് ഉള്ളത്.