എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


സാമൂഹിക അവബോധവും ചരിത്ര അവബോധവും നൽകുന്ന ദിനാചരണങ്ങൾ ,ക്വിസ് മത്സരങ്ങൾ,ഡോക്യുമെന്ററി നിർമാണം ഓൺലൈൻ പരിശീലനം ഇവ നടത്തി..ഗാന്ധി ജയന്തി ദിനത്തിൽ വേറിട്ട ശ്രദ്ധാഞ്ജലിയുമായി ഇരുമാപ്രമറ്റം എംഡി സി എം എസ് ഹൈസ്കൂൾ

ഇരുമാപ്രമറ്റം :ഗാന്ധി ജയന്തി ദിനത്തിൽ വേറിട്ട ശ്രദ്ധാഞ്ജലിയുമായി എംഡി സി എം എസ് ഹൈസ്കൂൾ നല്ലപാഠം. അധ്യാപകരും സോഷ്യൽ സയൻസ് ക്ലബ്ബും ഒരുക്കിയ ചിത്രീകരണത്തിൽ കുട്ടികളും രക്ഷാകർത്താക്കളും അഭിനയിച്ചിരിക്കുന്നു. ഓഗ് മെൻ്റഡ് റിയാലിറ്റി സങ്കേതത്തിലൂടെ ഒരുക്കിയ ലഘുവീഡിയോയിൽ പോർബന്തർ, മുതൽ രാജ്ഘട്ട് വരെയുള്ള സ്ഥലങ്ങളിൽ ടീച്ചറും കുട്ടികളും സന്ദർശിച്ച് ഗാന്ധിജിയുടെ ചരിത്രം അവതരിപ്പിക്കുന്നതാണ് പ്രമേയം.

നല്ലപാഠം കോ-ഓർഡിനേറ്റർ സൂസൻ വി.ജോർജ്ജ്, വിദ്യാർത്ഥികളായ കെസിയ തോമസ്, ബ്ലെസൻ, എന്നിവർ നേതൃത്വം നല്കി.

ഗാന്ധിജയന്തി ദിനാഘോഷം പാലാ മഹാത്മാഗാന്ധി ഗവ.ഹൈസ്കൂൾ ചരിത്ര അദ്ധ്യാപകൻ അനൂപ് പി.ആർ ഉദ്ഘാടനം ചെയ്തു.