എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
  • ശാസ്ത്ര ക്ലബ്ബ്

ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എം. കെ. എം. എൽ.പി സ്കൂളിൽ ദിനാചാരണങ്ങൾ  ഗംഭീരമായി നടത്തുകയുണ്ടായി 2021-22 അധ്യായന വർഷത്തിൽ ജൂൺ 5 പരിസ്ഥിതി ദിനവും  ജൂലൈ 21 ചാന്ദ്രദിനം വിവിധ പരിപാടികളോടെ ഗംഭീരമായി കൊണ്ടാടാൻ സാധിക്കുകയും ചെയ്തു.  ഓൺലൈൻ പ്രവർത്തനം ആയതിനാൽ കുട്ടികൾ വീട്ടിൽ ഇരുന്നു തന്നെ ഓരോ പ്രവർത്തനങ്ങളും ചെയ്തു. ജൂൺ 5 പരിസ്ഥിതിയെ തൊട്ടറിഞ്ഞ പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് നിരവധി ഓൺലൈൻ പ്രവർത്തനങ്ങൾ നൽകുവാൻ കഴിഞ്ഞു ക്വിസ് മത്സരം, വൃക്ഷത്തൈ നടീൽ, പോസ്റ്റർ നിർമ്മാണം, വീഡിയോ പ്രദർശനം, പരിസ്ഥിതി ഗാനം അവതരണം,തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുകയും ചെയ്തു. ഫോട്ടോ വീഡിയോ എന്നിവ ഗ്രൂപ്പിൽ അയയ്ക്കുകയും  എല്ലാ കുട്ടികളും ഓരോ വൃക്ഷതൈ സ്വന്തം വീട്ടുവളപ്പിൽ നടുകയും അതിന്റെ ചിത്രങ്ങൾ ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ പങ്കു വെക്കുകയും ചെയ്തു."മരം ഒരു വരം" എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുവാൻ ഇതിലൂടെ സാധിക്കുകയും ചെയ്തു. ചന്ദ്രനെ അറിയാം ആകാശ വിസ്മയത്തെ പരിചയപ്പെടുത്തുകയും ചിന്തകൾ ഉണർത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ജൂലൈ 21 ചാന്ദ്രദിനം ഓൺലൈൻ പ്രവർത്തനങ്ങളായി സംഘടിപ്പിച്ചു റോക്കറ്റ് നിർമ്മാണം ചിത്രരചന പ്രസംഗം പതിപ്പ് നിർമാണം തുടങ്ങിയവയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.  കുട്ടികൾ റോക്കറ്റ് മാതൃക നിർമ്മിക്കുകയും ചാന്ദ്ര ദിന സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തു.അതുപോലെതന്നെ എൽ കെ ജി മുതൽ നാലാം ക്ലാസ്സ്‌ വരെ വിവിധതരം പരിപാടികൾ നടത്തുകയും അത് ക്ലാസ്സ്‌ ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു. തുടർന്നു പ്രസംഗ മത്സരം, വീഡിയോ പ്രദർശനം,ശാസ്ത്ര ക്വിസ് മത്സരം തുടങ്ങിയവയും നടത്തി.കുട്ടികളുടെ ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നിള ജോസഫും, രണ്ടാം സ്ഥാനം റിൻഷാ,വൈഷ്ണവ്.മൂന്നാം സ്ഥാനം അതിഥി തുടങ്ങിയവരും നേടി.കൂടാതെ രക്ഷിതാക്കൾക്കായി ഓൺലൈൻ ക്വിസ് മത്സരവും നടത്തി. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്സിൽ റാഷിദ, ആഷിഫ, അനീസ്,റിയാസ്, എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികളെ അനുമോദിച്ചു.