എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മാനേജ്മെൻറ് ഇൻറെ ശ്രമഫലമായി സ്കൂളിലെ ഹൈസ്കൂൾ ഹയർസെക്കൻഡറി ക്ലാസ് മുറികൾ പൂർണ്ണമായും ഹൈടെക് ആയി മാറി. മാനേജ്മെൻറ്. പി ടി എ. അധ്യാപകർ. പൂർവവിദ്യാർത്ഥികൾ എന്നിവരുടെ സഹായത്തോടെ ഈ പദ്ധതി പൂർത്തീകരിച്ചു. 2010- 11 അധ്യയനവർഷത്തിൽ സയൻസ്, കൊമേഴ്സ് എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി ഹയർസെക്കൻഡറി വിഭാഗങ്ങളായി  വിപുലീകരിച്ചത്  വിദ്യാലയത്തിന് നാഴികകല്ലുകൾ ഇൽ ഒന്നാണ്. പാഠ്യ -പാഠ്യേതര രംഗങ്ങളിൽ ജില്ലയിലെ തന്നെ മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയത്തിലെ സുസജ്ജമായ ലാബ്, ലൈബ്രറി എന്നിവയും വിവരസാങ്കേതിക രംഗത്ത് അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്താൻ സഹായിക്കുന്ന എവി ലാബ് ,സ്മാർട്ട് ക്ലാസ് റൂം, എന്നിവയും കുട്ടികളുടെ മാനസിക ശാരീരിക  ഭാഗങ്ങളെ ഉണർത്തുവാൻ ഉള്ള സ്കൗട്ട് ആൻഡ് ഗൈഡ്, ഹരിത ഗ്രഹം, പച്ചക്കറിത്തോട്ടം പദ്ധതി, വായനാമൂല, ജെ ആർ സി, ലിറ്റിൽ   കൈറ്റ്സ് , കലാ കായിക മേള പത്താംതരത്തിലെ എല്ലാ വിദ്യാർഥികളെയും വിജയം ലക്ഷ്യമാക്കിയുള്ള പ്രത്യേക പരിശീലന പദ്ധതികൾ, ഊർജ്ജ ക്ലബ് ഫിലിം ക്ലബ്, സുരക്ഷാ ക്ലബ്ബ് തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ  ഉൾപ്പെടെ കുട്ടികളുടെ ജന്മസിദ്ധ വും കർമ്മ ശുദ്ധവുമായ കഴിവുകളെ ഉണർത്തിയെടുക്കാൻ ഉള്ള ധാരാളം പദ്ധതികളും നടത്തിവരുന്നത് ഈ വിദ്യാലയത്തിലെ മറ്റൊരു പ്രത്യേകതയാണ്. സ്കൂളിലെ കമ്പ്യൂട്ടർ ലാബ് പൂർണ്ണമായും  സോളാർ ഊർജത്തിൽ ആണ് പ്രവർത്തിക്കുന്നത്. ഒരു പൂർവ്വ വിദ്യാർത്ഥിയുടെ സംഭാവനയാണ് ഈ സംരംഭം. നല്ല ശീലങ്ങൾ  വളർത്തുക,   ബുദ്ധിവികാസം കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടാനുള്ള  പ്രാപ്തി, വിഷാദ രോഗങ്ങളിൽ നിന്നുള്ള മുക്തി കുട്ടികളുടെ സർവ്വതോമുഖമായ വികാസം മെഡിറ്റേഷൻ കോഴ്സ് നടത്തുന്നു,