ഉളിയിൽ സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/അങ്ങനൊരു കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അങ്ങനൊരു കാലത്ത്

കിച്ചുവും രാജുവും കൂടി തല്ലു കൂടുന്ന സമയത്താണ് അവരുടെ അമ്മ അവിടേക്ക് കടന്നു വന്നത്. രണ്ടുപേരെയും പിടിച്ചുമാറ്റി. "എന്തിനാ രണ്ടുപേരുംകൂടി അടി കൂടുന്നത്" അമ്മ ചോദിച്ചു. വെറുതെയിരുന്നു ബോറടിക്കുന്നു അതുകൊണ്ടാണ് അമ്മേ അടി കഴിഞ്ഞത്. ഹഹ ഇതു നല്ല തമാശ വേറെ എന്തൊക്കെ കാര്യങ്ങളുണ്ട് ചെയ്യാൻ എന്നിട്ടാണോ?. അമ്മേ അമ്മേ എന്നാൽ ഞങ്ങൾക്ക് ഒരു കഥ പറഞ്ഞു തരുമോ .. ശരി മക്കളെ ശ്രദ്ധിച്ചുകേൾക്കുക <
ഞാൻ ഒരു നേഴ്സ് ആണ് അതുകൊണ്ടുതന്നെ ഒരുപാട് അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട് അതിലൊന്നായിരുന്നു ആ കൊറോണാ കാലം ഭീതി നിറഞ്ഞ ഒരു കാലമായിരുന്നു അത്!!!. ലോകത്തെ മുഴുവൻ ഞെട്ടിപ്പിച്ച ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെടുത്തു നൃത്തമാടിയ ഒന്നായിരുന്നു കൊറോണാ വൈറസ്. നമ്മുടെ ഈ രാജ്യത്ത് പോലും എന്തിന് പറയുന്നു നമ്മുടെ ഈ നാട്ടിൽ പോലും അത് എത്താതിരുന്നില്ല. നൂറുകണക്കിന് ആളുകൾ മരിച്ചു എന്നെ പോലുള്ള നിരവധി നഴ്സുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും അതുപോലെതന്നെ പോലീസിലും ഉത്തരവാദിത്വമുള്ള പൗരന്മാരുടെയും സഹായത്തോടെയും സഹകരണത്തോടെയും മഹാമാരിക്കു മുന്നിൽ തോൽക്കാതെ ഒരു പരിധി വരെ നമുക്ക് ഇവിടെ പിടിച്ചുനിൽക്കാൻ സാധിച്ചു. അതുകൊണ്ടുതന്നെ അതിനെ ഇല്ലായ്മ ചെയ്യുവാൻ സാധിക്കുകയും ചെയ്തു. <
മക്കളെ ഞാൻ ഇത് പറഞ്ഞത് ഭാവിയിലും ഇങ്ങനെയുള്ള രോഗങ്ങൾ വന്നുകൂടായ്കയില്ല അതുകൊണ്ടുതന്നെ അത്തരത്തിലുള്ള സന്ദർഭങ്ങൾ വരികയാണെങ്കിൽ ഉത്തരവാദിത്വത്തോട് കൂടി നല്ല പൗരന്മാരായി ജാഗ്രതയോടെ കൂടി നിൽക്കണം.<
അമ്മയുടെ കഥ കേട്ട് രാജുവും കിച്ചുവും ഒരു പ്രതിജ്ഞ എടുക്കുകയും ചെയ്തു "നല്ല നാളേക്കായി നല്ല രീതിയിൽ പ്രവർത്തിക്കുമെന്നും, ഏതൊരു പ്രതിസന്ധിയിലും നാടിനുവേണ്ടി ജീവിക്കുമെന്നും"


ഫർഹ ഫാത്തിമ
4 ഉളിയിൽ സെൻട്രൽ എൽ.പി.എസ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ