ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവിന്റെ സംവാദം:SHERIN JOHN

Schoolwiki സംരംഭത്തിൽ നിന്ന്

ലിംഗ സമത്വം ലിംഗ സമത്വം അല്ലെങ്കിൽ ജെന്റർ തുല്യത (Gender Equality) എന്നും അറിയപ്പെടുന്നു. സ്ത്രീപുരുഷ-ട്രാൻസ്ജെന്ഡർ വിഭാഗങ്ങൾക്കും മറ്റ് ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്കും (LGBT) തുല്യ പരിഗണന ഉറപ്പുവരുത്തുക (Equity), ലിംഗ ഭേദത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം (Gender based discrimination) കാണിക്കാതിരിക്കുക എന്നിവയാണ് ഉദ്ദേശിക്കുന്നത്. ഇത് ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യമാണ്. ഒരു ലിംഗ വിഭാഗത്തിന്റെയും ശാരീരിക- മാനസിക പ്രത്യേകതകൾ അവരുടെ അവകാശങ്ങൾ നിഷേധിക്കാൻ കാരണമാകരുത് എന്നാണ് ഉദ്ദേശിക്കുന്നത്. ഇത് ഒരു രാജ്യത്തിന്റെ വികസനം, ജനാധിപത്യം, സ്വാതന്ത്ര്യം, തുല്യനീതി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയിൽ മുൻപിൽ നിൽക്കുന്ന പ്രദേശങ്ങളിൽ ലിംഗ സമത്വം കാണാം.