ഉള്ളടക്കത്തിലേക്ക് പോവുക

ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസ്. വേങ്ങാട്/ലിറ്റിൽകൈറ്റ്സ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

2023-'24

2023 ജൂൺ മാസം ലിറ്റിൽ കൈറ്റിന്റെ 2023-'26 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പ്രവേശന പരീക്ഷ നടന്നു. അമ്പത്തഞ്ചോളം കുട്ടികൾ പരീക്ഷ എഴുതി. 40 ൽ അധികം കുട്ടികൾ വിജയിച്ചതിൽ നിന്നും മിടുക്കരായ 25 കുട്ടികളാണ് ലിറ്റിൽ കൈറ്റിൽ അംഗത്വമെടുത്തത് .

ജൂൺ 19 ന് വിദ്യാലയത്തിൽ നടന്ന വായനാദിനാഘോഷത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മിച്ച് പ്രദർശിപ്പിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ് അംഗങ്ങളും പങ്കാളികളായി.

വായനാദിന പോസ്റ്റർ

2023-'26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് കൈറ്റ് മാസ്റ്റർ ട്രെയിനർ രജിത്ത് സാറിന്റെ നേതൃത്വത്തിൽ നടന്നു.

2023-'26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്

ഷോർട്ഫിലിം

ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജലശ്രീ ക്ലബ്ബിന്റെ സഹകരണത്തോടെ 2023-'26 ബാച്ചിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഒരു ഷോർട്ഫിലിം നിർമ്മിച്ചു.

ആനിമേഷൻ പരിശീലനം

സ്കൂളിലെ ലിറ്റിൽ കൈറ്റ് 2022-25 ബാച്ച് വിദ്യാർത്ഥികൾ സമീപത്തെ യു.പി. സ്കൂൾ വിദ്യാർത്ഥികൾക്ക്  2024 മാർച്ച് 12 ന് അനിമേഷൻ, ഗ്രാഫിക് ഡിസൈനിങ് എന്നിവയിൽ പരിശീലനം നൽകി.

ഷോർട്ഫിലിം നിർമ്മാണം