ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/അതിജീവനത്തിൻ്റെ രണ്ടാം പാഠം
അതിജീവനത്തിൻ്റെ രണ്ടാം പാഠം
അപ്രതീക്ഷിതമായിരുന്നു അവൻ്റെ കടന്നുവരവ്.ഈ ലോക൦ മുഴുവൻ അവൻ്റെ മുമ്പിൽ കീഴടങ്ങേണ്ടി വരുമെന്ന് ആരു൦ തന്നെ വിചാരിച്ചിരുന്നില്ല. വുഹാനിൽ ആദ്യമായി കണ്ടെത്തിയപ്പോൾ ആരു൦ തന്നെ ഇവൻ്റെ സവിശേഷതകൾ മനസ്സിലാക്കിയില്ല. കോടിക്കണക്കിന് ആളുകളുടെ ജീവൻ ഇവൻ കാരണ൦ നഷ്ടപ്പെട്ടിരിക്കുന്നു.ഇന്ന് ഇവൻ ലോകരാജ്യത്തിൻ്റെ ജനസ൦ഖ്യയേയു൦ സമ്പത്ത് വ്യവസ്ഥയേയു൦ താറുമാറാക്കിയിരിക്കുന്നു.ഇവൻ്റെ കൈയിൽ നിന്നു൦ രക്ഷനേടാൻ ആരോഗ്യസ൦ഘടനകൾ വളരെ ശക്തമായിപരിശ്രമിക്കുന്നുണ്ട്. പണമല്ല ജീവനാണ് വലുതെന്ന് പഠിക്കാൻ,പഴയ സംസ്കാരങ്ങളിലേയ്ക്ക് തിരിച്ചുപോകാൻ,ഒരു രണ്ടാം പാഠഭാഗമാണ് മലയാളികൾക്ക് കൊറോണ!!ഇവനെ തടയുവാൻ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ലോകം മുഴുവൻ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുകയാണ്.കൂടാതെ ഇവനെ തടയുവാനുള്ള നിർദ്ദേശങ്ങളും നൽകുന്നു.പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും സർക്കാരും എല്ലാം തന്നെ വളരെയധികം പരിശ്രമിക്കുകയാണ് കൊറോണ ഭീകരനെ തടയാൻ. സ്വന്തം ജീവൻ അപകടത്തി -ലാണെന്ന സത്യം അറിഞ്ഞിട്ടും മരണ മുനമ്പിലേക്ക് ജനങ്ങളെ വിട്ടുകൊടുക്കാതെഉത്തരവാദിത്വ പൂർവ൦ ജോലിചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരും അതോടൊപ്പം പോലീസുകാരും എല്ലാം തന്നെ ദൈവസ്ഥാനീയരാണ്.പേടിയോടു കൂടിയല്ല ജാഗ്രതപൂർവ്വമാണ് നമ്മൾ കൊറോണ എന്ന വൈറസിനെ നേരിടേണ്ടത് എന്ന അവബോധം സർക്കാർ ജനങ്ങളിൽ എത്തിക്കുന്നുണ്ട്.കൂടാതെ ലോക്ക്ഡൗൺ കാലയളവിൽ വീടുകളിൽ തന്നെ കഴിയുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്യാൻ സർക്കാർ നിർദ്ദേശങ്ങൾ നൽകുന്നുണ്ടെങ്കിലും മനുഷ്യൻ്റെ ചില വിവേകമില്ലാത്ത പ്രവർത്തനങ്ങൾകൊറോണയ്ക്ക് തുണയാകുന്നു. മനുഷ്യ ജീവനേക്കാൾ പണത്തിന് മൂല്യത നൽകിയിരുന്ന മനുഷ്യൻ്റെ ചിന്താഗതിയെ തിരുത്താൻ കൊറോണ എന്ന വൻവിപത്തിന് സാധ്യമായി.പണത്തിനു പിന്നാലെ നെട്ടോട്ടമോടി കൊണ്ടിരുന്ന വ്യക്തികൾ ഇന്ന് അവരുടെ വീടുകളിൽ കുടുംബത്തെ സേവിക്കുന്നു.ഇപ്പോഴാണ് അവർ മനസ്സിലാക്കുന്നത് 'പണമുണ്ടാക്കാൻ വേണ്ടി ജീവിക്കരുത് ,ജീവിക്കാൻ വേണ്ടി പണമുണ്ടാക്കണമെന്ന സത്യാവസ്ഥ'.കൊറോണ ഒരു നിമിത്തമാണ് .മനുഷ്യൻ്റെ വിവേകമില്ലായ്മയ്ക്ക് തിരിച്ചറിവ് പകർന്നു നൽകുകയാണ് കൊറോണ.ഈ ഭൂമിയെ ചങ്ങലപൂട്ടിൽഅടച്ചിടുകയും,മനുഷ്യജീവനുകൾഇല്ലാതാക്കുന്നതു-മായ വൈറസിനെ നേരിടാൻ നമ്മൾ ഒറ്റക്കെട്ടായിനിലനിൽക്കേ ണ്ടിരിക്കുന്നു .ഇപ്പോഴും പോലീസുകാരുടെ കണ്ണുവെട്ടിച്ച് അനാവശ്യമായി ആളുകൾ വഴിയിലൂടെ കറങ്ങി നടക്കുന്നു . ആരെയാണ് നമ്മൾ പറ്റിക്കാൻ ശ്രമിക്കുന്നത് ?നമ്മൾ നമ്മളെ തന്നെപറ്റിക്കുകയാണിതുപോലു-ള്ളപ്രവർത്തിയിലൂടെ.കൊറോണ എന്നറിയപ്പെടുന്ന ഈ ഭീകരനെ നേരിടാൻ സർക്കാരും മറ്റു സംഘടനകളും രോഗപ്രതിരോധ നിർദ്ദേശങ്ങൾനൽകിയിരിക്കുന്നു.ഇവ ഇപ്പോഴും കൃത്യമായി ചെയ്യാത്ത ഒത്തിരിപേർ നമ്മുടെ സമൂഹത്തിൽ തന്നെയുണ്ട് . കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല അഥവാ ടിഷ്യു ഉപയോഗിച്ച് മൂക്കും വായും പൊത്തി പിടിപ്പിക്കുക . അത്യാവശ്യമായിപുറത്തിറേങ്ങ-ണ്ട സാഹചര്യങ്ങളിൽ മാസ്ക് ഉപയോഗിച്ച് മുഖം മറയ്ക്കുക , സാനിറ്റൈസർ അല്ലെങ്കിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക . അനാവശ്യമായി മുഖത്ത് കൈകൾസ്പർശിക്കാതെയിരി-ക്കുക, പൊതുസ്ഥലങ്ങളിൽ അനാവശ്യമായി കറങ്ങി നടക്കാതിരിക്കുക,തുടങ്ങിയ കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടി- യിരിക്കുന്നു . വിദേശരാജ്യങ്ങളിൽ നിന്നും വന്നവർ, ജില്ലകളിൽ നിന്നും മറ്റ് ജില്ലകളിലേക്ക് സഞ്ചരിച്ചവർ, ദീർഘദൂരം സഞ്ചരിച്ചവർ , എന്നിവർ വീടുകളിൽ ക്വാറൻൈറനിൽ അഥവാ നിരീക്ഷണത്തിൽ കഴിയുക. ഭയമല്ല ജാഗ്രതയാണ് വേണ്ടത് . രോഗപ്രതിരോധ നിർദ്ദേശങ്ങൾഅനുസരിച്ചുകൊ- ണ്ട് ഒറ്റക്കെട്ടായി സമൂഹത്തിൽ നിന്നുകൊണ്ട്കൊറോണയെന്ന മഹാവിപത്തിനെഎന്നെന്നേക്കു-മായില്ലാതാക്കാ൦. ഇനി ആധുനിക സംസ്കാര- ത്തിൽനിന്ന്നമുക്ക്കേരളത്തി -ൻറെ തനതായ സംസ്കാരത്തി -ലേക്ക് മടങ്ങാം."ഇനി ഷെയ്ക്ക ഹാൻറുകളില്ല നല്ല നമസ്കാരം മാത്രം..." കൊറോണ ഒരു പാഠമാണ്. യുവതലമുറയെ ജീവിത മൂല്യങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാൻ .വായു മലിനീകരണം മൂലം ശുദ്ധവായു ലഭിക്കാതിരുന്നയൊരു കാലഘട്ട -ത്തിൻറെ അവസാനം!..ഒരിക്കൽ കൂടി കൃഷിയിലേക്ക് തിരിഞ്ഞു നല്ലൊരു നാളെക്കായ് ഒത്തു ഒരുമിക്കാനുള്ള അവസരം . പുതിയൊരു വസന്തത്തിനായി നമുക്ക് മാറ്റാ൦ നമ്മുടെ ഈ ജീവിതശൈലി .'ബ്രേക്ക് ദ ചെയിൻ ക്യാംപെയിൻ ' ൻറെ ഭാഗമാകാം ,...നല്ല നാളേക്കായ് നന്മയുടെ നമസ്കാരം ....
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം