ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/അപ്പു

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പു

അപ്പുവും അമ്മുവും അച്ഛനമ്മമാരോടൊപ്പം വീട്ടിൽ നിന്ന് കളിക്കുകയായിരുന്നു. അപ്പോഴാണ് അപ്പുവിന്റെ ചങ്ങാതി കിട്ടു വരുന്നത്. കിട്ടു പറഞ്ഞു അപ്പു നമുക്ക് കളിക്കാൻ പോയാലോ? അപ്പോൾ നീ കാര്യങ്ങളൊന്നും അറിഞ്ഞില്ല കൊറോണ രോഗം പടർന്ന് പിടിക്കുന്ന കാലമാ ഈ അവധിക്കാലം എല്ലാവരും വീട്ടിനുള്ളിലാണ് കളിക്കേണ്ടത്. ങേ.. വീട്ടിനുള്ളിലോ?അതെങ്ങനെ, വീട്ടിനുള്ളിൽ കളിക്കാൻ വിവിധ കളികളുണ്ട് പോരാതെ, പുസ്തകം വായിക്കാം ചിത്രം വരയാം, കഥ, കവിത എഴുതാം, മാതാപിതാക്കളെ സഹായിക്കാം അവരോടൊപ്പം കളിക്കാം. ഇതൊക്കെ കേട്ടപ്പോ കിട്ടുവിന് ഒത്തിരി സന്തോഷമായി എന്നാൽ ഞാനും വീട്ടിൽ പോകട്ടെ. വീട്ടിൽ പോയാൽ കൈകൾ നന്നായി സോപ്പിട്ട് കഴുകണെ, തുമ്മലോ ചുമയോ വരികയാണെങ്കിൽ തൂവാല കൊണ്ട് മുഖം മറക്കണെ അപ്പു പറഞ്ഞു. എന്നാ ശരി നമുക്ക് പിന്നെ കാണാം കിട്ടു വീട്ടിലേക്ക് നടന്നു.

ആയിഷ ബി കെ
1എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ