അസംപ്ഷൻ എച്ച് എസ് ബത്തേരി/വിദ്യാർഥികൾക്കായി സത്യമേവജയതേ പരിശീലന പരിപാടി സംഘടിപ്പിച്ചു.

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർഥികൾക്കായി സത്യമേവജയതേ  പരിശീലന പരിപാടി സംഘടിപ്പിച്ചു

കോവിഡാനന്തരകാലത്തോടെ ഇന്റർനെറ്റ് അധിഷ്ഠിതമായ പുതിയൊരു ജീവിതക്രമം ലോകത്താകമാനം നിലവിൽവന്നു കഴിഞ്ഞു. പല ഇന്റർനെറ്റ് സേവനങ്ങളും നമുക്ക് നൽകുന്ന സൗകര്യങ്ങൾ വിലമതിക്കാനാവാത്തതാണ്. അതു കൊണ്ടു തന്നെ ഒരോ ദിവസവും ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയത്തിന്റെ ദൈർഘ്യം കൂടി വരികയും ചെയ്യുന്നു.ഇന്റർനെറ്റ് ഉപയോഗിക്കുന്ന കാര്യത്തിൽ പ്രാഗല്ഭ്യം സിദ്ധിക്കുമ്പോഴും അതിലെ നെല്ലും പതിരും തിരിച്ചറിയുന്ന കാര്യത്തിൽ അഥവാ ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കുന്ന കാര്യത്തിൽ ചിലർക്കെങ്കിലും വീഴ്ച സംഭവിക്കാറുണ്ട്. ഇത് പല

തരത്തിലുള്ള പ്രയാസങ്ങൾ സൃഷ്ടിക്കാറുണ്ട്. ബോധപൂർവ്വം പ്രശ്നങ്ങൾ സ‍ൃഷ്ടിക്കാൻ ശ്രമിക്കുന്നവരേക്കാൾ അബദ്ധത്തിൽ കുറ്റകൃത്യങ്ങളുടെ ഭാഗമായിത്തീരുന്നവരുടെ എണ്ണം കൂടിത്തന്നെ ഇരിക്കുന്നു. നിലവിലെ സാഹചര്യത്തിൽ പഠന പ്രവർത്തനങ്ങൾക്കായി മൊബൈലും ഇന്റ‍ർനെറ്റും അനുബന്ധ സൗകര്യങ്ങളും നാം ഉപയോഗിച്ചു വരുന്നുണ്ട്. അതു കൊണ്ടു തന്നെ നമ്മുടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ശരിയായ രീതിയിൽ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അറിവ് സ്വായത്തമാകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി, കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ വിവിധ പരിപാടികൾ ഇതിനകം സംപ്രേക്ഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രോഗ്രമുകളെ ഏകോപിപ്പിച്ചു കൊണ്ട് എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർ വഴി നൽകുന്ന ഒരു പരിശീലന പരിപാടിയാണിത്.

ആദ്യം അധ്യാപകർക്ക് പരിശീലനം നൽകി

സോഷ്യൽ മീഡിയയിലും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും വർദ്ധിച്ചുവരുന്ന തട്ടിപ്പുകളെയും വ്യാജപ്രചരണങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സർക്കാർ പരിപാടിയാണ് സത്യമേവജയതേ .പരിപാടിയിൽ ആദ്യം അധ്യാപകർക്ക് പരിശീലനം നൽകുകയായിരുന്നു.

പരിശീലനം 8 9 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക്

പരിശീലനം നേടിയ അധ്യാപകർ അതാത് ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് പരിശീലനംനൽകി .9 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മുൻ വർഷം പരിശീലനം നൽകിയിരുന്നു. ഈ വർഷം പുതുതായി വന്ന എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. കഴിഞ്ഞവർഷം പരിശീലനം കിട്ടാത്ത 9 10 ക്ലാസുകളിലെ വിദ്യാർത്ഥികളെയും ഈ വർഷത്തെ  പരിശീലനപരിപാടിപരിപാടിയിൽ ഉൾപ്പെടുത്തി..