അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗോൾ 2026
1 മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026
അസംപ്ഷൻ ഹൈസ്‌കൂളിലും ക്യാമ്പയിൻ.
സംസ്ഥാന തലത്തിൽ നടത്തുന്ന വൺ മില്യൻ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026 പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി മയക്കുമരുന്നിനെതിരെ ബോധവൽക്കരണത്തിനായി തൂഫാൻ ഗോൾ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ഇതിനായുള്ള മുന്നൊരുക്കങ്ങൾ കായികാധ്യാപകനായ ശ്രീ മിഥുൻ വർഗീസ് സാറുടെ നേതൃത്വത്തിൽ നടത്തിവരുന്നു.





...
ഫിഫ ലോകകപ്പ് മൽസരങ്ങളോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് നടത്തുന്ന ഒരു കാമ്പയിനാണ് 1 മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026. ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളുള്ള സ്കൂളുകളിൽ, 2026 ജൂൺ 11 മുതൽ ജൂലൈ 20 വരെ ഈ കാമ്പയിൻ നടക്കും.
ഗോളടിക്കാൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും.
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സ്കൂളിൽ നടക്കുന്ന വൺ മില്യൺ ഗോൾ കാമ്പെയിനിൽ അസംപ്ഷൻ ഹൈസ്കൂളിലെ ലിറ്റിൽ വിദ്യാർഥികളും പങ്കാളികളാകുന്നു. പരിപാടിയുടെ ഭാഗമായി സ്കൂളിലെ എൽ കെ വിദ്യാർഥികൾ തൂഫാൻ ഗോളുകൾ അടിച്ചു. പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ് മെന്റർമാരായ അധ്യാപകരും നേതൃത്വം നൽകി.
