* S S Club
2021 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അമൃത മഹോത്സവവുമായി ബന്ധപ്പെട്ടാണ് ആരംഭിച്ചത്. ജൂലൈ 29 തീയതി പ്രസംഗമത്സരം, ചിത്രരചനാമത്സരം, ദേശഭക്തിഗാനം തുടങ്ങി മത്സരങ്ങൾ സംഘടിപ്പിക്കുകയും ഫസ്റ്റ് കിട്ടിയ കുട്ടികളെ സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.ഈ വർഷത്തെ ഹിരോഷിമ-നാഗസാക്കി ദിനാചരണങ്ങൾ ആഗസ്റ്റ് ആറിന് സ്നേഹദീപം തെളിയിച്ചുകൊണ്ട് ആരംഭിക്കുകയും ആഗസ്റ്റ് 9ന് ക്വിസ് മത്സരത്തോടെ അവസാനിക്കുകയും ചെയ്യതു.ഇതിൽ കൊളാഷ് നിർമ്മാണം,കവിതാരചന, സഡാക്കോ കൊക്ക് നിർമ്മാണം യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശീയ ഗാനാലാപനം ക്വിസ്മത്സരം പ്രസംഗമത്സരം എന്നിവ സംഘടിപ്പിച്ചു. ഒക്ടോബർ മാസത്തിൽ കുട്ടികളുടെ ഒരു പ്രാദേശിക ചരിത്ര രചനാമത്സരം സംഘടിപ്പിച്ചു. ശിശുദിനവുമയി ബന്ധപ്പെട്ട് നവംബർ 14 ജീവചരിത്രക്കുറിപ്പ്, പ്രസംഗ മത്സരം, ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിച്ചു. കൂടാതെ ഡിസംബർ മാസത്തിൽ പാർലമെൻ്ററി അഫയെസ് നടത്തിയ ക്വിസ് മത്സരത്തിൽ നിരവധി കുട്ടികളെ പങ്കെടുപ്പിച്ചു.