എ യു പി എസ് ദ്വാരക/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു പി എസ് ദ്വാരക/അക്ഷരവൃക്ഷം/ ജാഗ്രത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
‌ജാഗ്രത

നമ്മെ എല്ലാവരെയും ആശങ്കയിലാഴ്ത്തിയ മഹാവിപത്താണ് കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19. ലോക ജനതയെ പിടിച്ചുകുലുക്കിയ മഹാവിപത്ത്. ചൈന, ഇറ്റലി, ജർമ്മനി, അമേരിക്ക, ഇന്ത്യ, ബ്രിട്ടൺ തുടങ്ങി നിരവധി രാജ്യങ്ങളിൽ ഒരുപാട് ജനങ്ങൾ മരണപ്പെട്ടു. ഇപ്പോഴും ഒരുപാട് പേർ നിരീക്ഷണത്തിലാണ്.ഇതിനു മുമ്പും നിപ്പയായും പ്രളയമായും നിരവധി വി പത്തുകൾ നമ്മൾ അതിജീവിച്ചിരുന്നു.

കൊറോണ വൈറസിന് സ്വന്തമായി നിലനില്പ്പില്ല. ആദ്യം മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കും പിന്നീട് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പടരുന്നു. വൈറസ് ഒരു വ്യക്തിയുടെ ശരീരത്തിൽ കയറിപ്പറ്റിയാൽ ശ്വാസതടസം ഉണ്ടാകുന്നു ഈ വൈറസ് മൂലം അസുഖമുള്ള വ്യക്തിക്ക് ആദ്യം വരുന്നത് ജലദോഷമാണ്. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ജലദോഷം, പനി, ചുമ, ശ്വാസതടസം, തുമ്മൽ എന്നിവയാണ്

കോവിഡ് 19 അധികമായി തുടരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺപ്രഖ്യാപിച്ചിരിക്കുന്നു. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക, പുറത്തു പോയി വന്നതിനു ശേഷo കൈകാലുകൾ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക ,വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയവ ശീലമാക്കുവാൻ നമ്മൾ പരിശ്രമിക്കണം.

നമുക്കു വേണ്ടി സ്വന്തം ജീവൻ പോലും നോക്കാതെ ഡോക്ടർമാർ, നഴ്സുമാർ ,പോലീസുകാർ, ആരോഗ്യ വകുപ്പുകാർ എന്നിവരെല്ലാം പ്രയത്നിക്കുന്നു. അതിനാൽ നമ്മൾ അവരോടു സഹകരിക്കണം.

ഭയമല്ല ജാഗ്രതയാണ് നമുക്ക് വേണ്ടത്.

ശിവാനി രാജീവ്
7 B എ യു പി എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം