G.V.H.S.S. KALPAKANCHERY/അക്ഷരവൃക്ഷം/എന്റെ മുത്തശ്ശി
*എന്റെ മുത്തശ്ശി *
അച്ഛനും അമ്മയും ചേച്ചിയും മുത്തശ്ശിയും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് അപ്പുവിന്റെത്. എന്നും രാത്രിയാകുമ്പോൾ അവനു കഥകൾ കേൾക്കണം. അച്ഛനുമമ്മയും അവർക്ക് അറിയാവുന്ന കഥകൾ പറഞ്ഞു കൊടുക്കാറുണ്ട്. പക്ഷെ അവനു മുത്തശ്ശിയുടെ കഥകൾ കേൾക്കാനാണ് ഇഷ്ടം. അതിനു വേണ്ടി അവൻ എന്നും മുത്തശ്ശി യുടെ അടുത്തേക്കോടും. മുത്തശ്ശി നല്ല കഥകൾ പറഞ്ഞു അവനെ ഉറക്കും. ഇന്നും അന്തി യായപ്പോൾ അവൻ പതിവ് പല്ലവി തുടങ്ങി... "അച്ഛാ കഥ പറഞ്ഞു താ " "അച്ഛന് കഥയറിയില്ല മോനെ. "ങ്ങീ... ങ്ങീ അവൻ ചിണുങ്ങാൻ തുടങ്ങി... മുത്തശ്ശി ടെ കിടാവിങ്ങു പോര്.. ഞാൻ കഥ പറഞ്ഞു തരാം.. ഇത് കേട്ടതും അവൻ മുത്തശ്ശിയുടെ അടുത്തേക്കോടി.... മുത്തശ്ശിടെw മടിയിലേക്ക് ചാഞ്ഞു.. കഥ പറയ്... ഇന്നെന്റെ കുട്ടന് ഒരു നല്ലവനായ തച്ചന്റെ കഥ പറഞ്ഞു തരാം. ഒരു ഗ്രാമത്തിൽ രാമു എന്നൊരു തച്ചൻ ഉണ്ടായിരുന്നു.... സത്യസന്ധനായ ഒരു തച്ചൻ ആയിരുന്നു...അവിടെ വേറെയും കുറെ തച്ചൻമാർ ഉണ്ടായിരുന്നു... അവർ പണിയാൻ കൊടുക്കുന്ന നല്ല തടികൾ മാറ്റി പകരം ദുർബലമായ തടികൾ പണിഞ്ഞു കുടുക്കുമായിരുന്നു... പക്ഷെ രാമു ഒരിക്കലും അങ്ങിനെ ചെയ്തില്ല... സമയമെടുത്ത് ഭംഗിയായി പണിതു കൊടുക്കുമായിരുന്നു.. അങ്ങനെ രാമുവിന്റെ കീർത്തി എല്ലായിടത്തും എത്തി... അത് മറ്റു തച്ചന്മാരിൽ അസൂയയുണ്ടാക്കി... ആയിടക്ക് അടുത്ത ദേശത്തെ ഒരു പ്രഭു വിന്റെ കുഞ്ഞിന് ഒരു തൊട്ടിൽ പണിയാനായി രാമുവിനെ ഏല്പിച്ചു. ഇതറിഞ്ഞ മറ്റു തച്ചന്മാർക് സഹിക്കാൻ കഴിഞ്ഞില്ല. രാമനെ കള്ളനാക്കാൻ അവർ തീരുമാനിച്ചു... ഇതൊന്നുമറിയാതെ രാമു തന്റെ ജോലി തുടങ്ങി... പ്രഭു കൊടുത്ത ചന്ദനമരം കട്ടെടുക്കാൻ മറ്റു് തച്ചന്മാർ തീരുമാനിച്ചു.... അവർ രാത്രി പണിസ്ഥലത് കയറി മരം മോഷ്ടിക്കാൻ അത് ശരി .. ഇവനുറങ്ങിയൊ..? അവനെ കട്ടിലിലേക്ക് കിടത്തി മുത്തശ്ശിയും ഉറങ്ങാ ൻ കിടന്നു. സ്നേഹത്തിന്റെയും അറിവി ന്റെയും നിറകുടങ്ങളാണ് ഇതുപോലുള്ള മുത്തശ്ശിമാരും,മുത്ത ശ്ശൻമാരും. ഇതറിയാ തെ, ഇവരുടെ മഹത്വമറിയാതെ ഇവരെ യൊക്കെ വൃദ്ധസദന ങ്ങളിലേക്കും,അഗതിമന്ദിരങ്ങളിലേക്കും തള്ളിവിടുന്നവരറിയുന്നുണ്ടോ തങ്ങൾ നഷ്ടപ്പെടുത്തുന്ന അമൂല്യ രത്നങ്ങളുടെവില.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ