എ.എൽ.പി.എസ് അക്കരപ്പുറം/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
നമ്മുടെ ലോകം ഇപ്പോൾ വലിയ ഒരു മഹാമാരിയിൽ അകപ്പെടിരിക്കുകയാണ്.കൊറോണ (കോവിഡ് 19 എന്ന ഒരു വൈറസ്സാണിത് ) .ഈ പറയപ്പെട്ട വൈറസ് ആദ്യമായി കാണപ്പെട്ടത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്.ഇത് നമ്മെ എല്ലാവരെയും പ്രതിസന്ധിഘട്ടത്തിലാക്കി.നമ്മുടെ ഈ കൊച്ചു കേരളം മാത്രമല്ല ലോകം മുഴുവനും ഈ മഹാമരിയിൽ അകപ്പെട്ടിരിക്കുന്നു. നമ്മെപ്പോലുള്ള ലക്ഷക്കണക്കിനു ആളുകളാണ് അതിൽ മരണപ്പെട്ടത്. കൊറോണ വൈറസു കേസുകൾ സംസ്ഥാനത്തു നിന്ന് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ഫെബ്രുവരി മുതൽ കേരള സർക്കാർ അതീവ ജാഗ്രതയിലാണ്. ആ ജാഗ്രത കൂടുതൽ ശക്തമായ രീതിയിൽ ഇപ്പോഴും തുടരുകയും ചെയ്യുന്നു. പ്രധാന ആശുപത്രികളിൽ ഐസോലാഷൻ വാർഡുകൾ സ്ഥാപിക്കുകയും, ചികിത്സ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു. പലരും ഇന്ന് കേരളത്തിൽ വീടുകളിലും ആശുപത്രിയിലും നിരീക്ഷണത്തിലാണ്. മറ്റു രാജ്യത്തു നിന്ന് വന്നവരും ഇതിൽ ഉണ്ട്.ഇപ്പോഴും ആന്യരാജ്യത്തു നിന്ന് പോരാൻ കഴിയാതെ ബുദ്ധിമുട്ടി ഇരിക്കുന്ന ധാരാളം പേരും ഉണ്ട്. കേരളത്തിൽ കൊറോണ വയറസ്സു പടരുന്നതിന്റെ അവസ്ഥയെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും നമ്മുടെ കേരള സർക്കാർ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു.നമ്മുടെ മുഖ്യമന്ത്രി ഈ കാര്യത്തിൽ നന്നായി ഇടപ്പെടുന്നുണ്ട്.മാർച്ച് 22 മുതൽ ഇന്ന് വരെ കേരളത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. തീർത്ഥാടനം,ആഘോഷങ്ങൾ,സിനിമ തിയേറ്ററുകൾ,അധിക കടകൾ,വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവയെല്ലാം അടച്ചിടുകയും ചെയ്തു.നമ്മുക്ക് ഈ വർഷം വാർഷിക പരീക്ഷ പോലും നടത്താൻ കഴിഞ്ഞില്ല.ഈ മഹാമാരി കാരണത്താൽ.നമ്മുടെ ഈ കൊച്ചു കേരളം അടക്കം ഈ മഹാമാരിയിൽ അകപ്പെട്ടു.നമ്മുടെ അടുത്തുള്ള മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി വരെ ഇപ്പോൾ കൊറോണ സെന്ററായി ആണ് അറിയപ്പെടുന്നത്. അങ്ങു ചൈനയിൽ സ്ഥിരീകരിച്ച ഈ രോഗം ഇന്ന് ഈ മലപ്പുറം ജില്ലയിൽ വരെ എത്തിക്കഴിഞ്ഞു.ഇതാണ് ഇപ്പോൾ കേരളത്തിന്റെ അവസ്ഥ. നമ്മുക്ക് ഈ അവധികാലം ഒന്നും കളിച്ചു രസിക്കാൻ കഴിഞ്ഞില്ല.നാം എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുകയാണ്.ഞാൻ മാത്രം അല്ല എന്റെ എല്ലാ കൂട്ടുകാരും വീട്ടിൽ ഇരിക്കുക.ആരും പുറത്തിറങ്ങരുത്. "ഓരോ ജീവനും വിലപ്പെട്ടതാണ്".ഞാൻ എനിക്ക് അറിയാവുന്ന കുറച്ചു കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു. നമ്മുടെ ജീവ സംരക്ഷത്തെ കുറിച്ചാണിത്. ഇത് നിങ്ങൾ എല്ലാവരും പാലിക്കണം. എല്ലാ കൂട്ടുകാരും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.മാസ്ക് ന്റെ ഉപയോഗം കഴിഞ്ഞതിനു ശേഷം ഊരി വെക്കുക.ഇടയ്ക്കിടെ കൈ രണ്ടും സോപ്പിട്ടു കഴുകുക.തുമ്മുമ്പോഴും ചുമക്കുമ്പോഴും ടിഷ്യു പേപ്പർ അല്ലെങ്കിൽ തൂവാല എന്നിവ കൊണ്ട് മറക്കുക. ആരും അനാവശ്യമായി ഒരു കാരണവശാലും പുരത്തിറങ്ങാരുത്. ഈ മഹാമാരിയിൽ നിന്നും രക്ഷപ്പെടാൻ നമ്മുക്ക് നമ്മുടെ ദൈവത്തോട് പ്രാർത്ഥിക്കാം.അതിനു വേണ്ടി നാം എല്ലാവരും ഒത്തു ഒരുമിച്ചു ഒറ്റകെട്ടായി മുന്നേറാം...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ