പുത്തലം എൽ പി എസ്/അക്ഷരവൃക്ഷം
ദൃശ്യരൂപം
പുത്തലം എൽ പി എസ്/അക്ഷരവൃക്ഷം
കോവിഡ്, കോവിഡ്, കോവിഡ്, കോവിഡ് വുഹാനിൽ നിന്നും പുറത്തു ചാടിയ കൊറോണയെന്നൊരു വൈറസാലെ ലോകമെങ്ങും പാറിപ്പടരും ക്രൂര ഭീകര മാരിയാണെ.. കോവിഡ്, കോവിഡ്, കോവിഡ്, കോവിഡ് മനുഷ്യലക്ഷം മരിച്ചുവീണു അതിലും മീതെ രോഗികളായി തൊട്ട് തലോടാൻ മിണ്ടാൻ കാണാൻ പോലും അനുമതി നൽകാത്തവനായ് കൊന്ന് കൊലയുടെ താണ്ഡവമാടി ഞെരിച്ചിടുന്നു പാരിടമാകെ പഠിച്ചിടുന്നു പുതിയൊരു പാഠം ശുചിത്വമെന്നൊരു വലിയ പാഠം കുഞ്ഞിലെ നമ്മൾ പഠിച്ച വേണ്ടാ ശീലമെല്ലാം മോശമല്ലോ തുപ്പും തുമ്മും മാന്തും തോണ്ടും ശ്രദ്ധിക്കാതിനി ചെയ്തീടരുതേ വിട്ടുനിൽകാം മുഖം മറയ്ക്കാം കയ്യും മെയ്യും ശുചിയാക്കീടാം മുഖത്തൊരാട ചാർത്താതെങ്ങും ചെല്ലാൻ തുനിയുകയില്ലീഞാനും
-മഞ്ജരി ദിലീപ്
5ാം തരം
പുത്തലംഎൽപി
സ്കൂൾ,