ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
ദുരന്തത്തിന്റെ ഓർമ്മയിൽ ഒരു ഒഴിവുകാലം
<ലേഖനം>

കഴിഞ്ഞ കൊല്ലങ്ങളിലെ എന്റെ അവധിക്കാലം മനോഹരവും സന്തോഷകരവുമാണ്.കൂട്ടുക്കാരുമായി ഒത്തുചേർന്ന് കളിച്ച് രസിച്ച് നടന്ന കാലം പക്ഷേ ഈ അവധിക്കാലം എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു അനുഭവമാണ്..ലോകത്തിലെ വിവിധ കോണുകളിലായി നിരവധി ജനങ്ങൽ മരിച്ചു വീഴുന്ന വാർത്തകളാണ് ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്.ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപുറപ്പെട്ട കൊറോണ എന്ന ആഗോള മഹാമാരിയാണ് ഈ ദുരന്തങ്ങൾക്ക് കാരണം.പിന്നീട് ഈ വൈറസ് ബാധ സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങളായ അമേരിക്ക,ഇറ്റലി,ഫ്രാൻസ്,ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുന്നതാണ് നമ്മൾ ദിനംപ്രതി കേൾക്കുന്നത്.പിന്നീട് ഇന്ത്യ അടക്കമുള്ള ലോകത്തിലെ ഒട്ടനവധി രാജ്യങ്ങളിളേക്കും പടർന്ന്പിടിച്ചു,ഇന്ത്യയിൽ ഈ വൈറസ് കൂടുതൽ ജനങ്ങളിലേക്ക് വ്യാപനം തടയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ഡൗൺ പോലുള്ള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

</ലേഖനം>