എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കേഴുന്ന ലോകം'''
കേഴുന്ന ലോകം
ലോകമേ ഇന്ന് നീ നീചനാം ഒരു കുഞ്ഞു വൈറസിൻ പിടിയിലായി പോയതെന്തേ ഈ ലോക മക്കൾ തൻ പാപങ്ങളോ അതോ... പൂർവ്വിക ലോകത്തിന് ശാപങ്ങളോ ഉലയുന്നു, മണ്ണിൻ്റെ മക്കളീ വ്യാധിയാൽ തിരയുന്നൊളിത്താവളങ്ങൾ ദൂരെ ഒരിടവുമില്ല ഈ മണ്ണിലിന്നാശ്രയം നിലനില്പിനായ് കേഴുന്നു ലോകം. എങ്കിലും ഇതിനാലെ വന്നുചേർന്നല്ലോ സമതയും മമതയുമുള്ള ലോകം ഊണില്ലുറക്കമില്ലാതെ പണിയുന്നോ രായിരമാതുര സേവകന്മാർ ഭരണകൂടങ്ങളിറക്കുന്നു നിയമങ്ങൾ പോലീസുകാരോ നടത്തിപ്പിനായ് പേടിച്ചരണ്ട് ഓടുകയാണിന്നു മണ്ണിൻ്റെ മക്കളീ ചുറ്റുപാടും ദൈവമേ !! ഈ മഹാവ്യാധിയിൽ നിന്നൊന്ന് കരകേറ്റീടണമേ മണ്ണിനെ നീ !!! <poem> |