മുടിയൂർക്കര ഗവ എൽപിഎസ്/അക്ഷരവൃക്ഷം/മാമ്പഴക്കാലം
മാമ്പഴക്കാലം
മുത്തശ്ശിമാവിന്റെ ചുവട്ടിൽ കൂട്ടുകാർ ഒത്തുകൂടി. ഒന്ന്... രണ്ട്... മൂന്ന് ... സാറ്റ് കളി തുടങ്ങി. മാവിലെ പതിവ് സന്ദർശകരായ കിങ്ങിണിയണ്ണാനെയും കാക്കച്ചി പെണ്ണിനെയൊന്നും കണ്ടില്ല. ഇവർക്കിതെന്തു പറ്റി മിന്നു ഓർത്തു. അവൾ മാവിലേക്ക് നോക്കി .ഒറ്റ മാമ്പഴം പോലുമില്ല. വെറുതെയല്ല അവരാരും വരാത്തത്. മിന്നു അച്ഛനോട് ചോദിച്ചുഎന്തുകൊണ്ടാണച്ഛാ ഈ പ്രാവശ്യം മുത്തശ്ശിമാവിൽ മാങ്ങ ഇല്ലാതിരിക്കുന്നത് ?"നമ്മുടെ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും ചെടികളെയും മരങ്ങളെയും ബാധിക്കും. അതു കൊണ്ടായിരിക്കും മമ്പഴങ്ങൾ ഇല്ലാതെ പോയത്. ഇനിയങ്ങോട്ട് കിങ്ങിണിയണ്ണാനും കാക്കച്ചിപ്പെണ്ണു മൊന്നും വരില്ലായിരിക്കും മിന്നുവിന് വിഷമമായി. അവൾക്ക് ഒരു ബുദ്ധി തോന്നി. പിറ്റേ ദിവസം കുറച്ച് ചിരട്ടയും രണ്ട് കുപ്പിവെള്ളവുമായിട്ടാണ് അവൾ മുത്തശ്ശിമാവിൻ തണലിൽ എത്തിയത്. അവളും കൂട്ടുകാരും ചേർന്ന് അവിടെയെല്ലാം ചിരട്ടയിൽ വെള്ളം നിറച്ചു. അപ്പോൾ കാക്കച്ചിയും കിങ്ങിണിയണ്ണാനും എല്ലാവരും അവിടെ വരാൻ തുടങ്ങി. മിന്നുവിനും കൂട്ടുകാർക്കും ഒത്തിരി സന്തോഷമായി
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ