31219/പരിസ്ഥിതി
പരിസ്ഥിതി
അനന്തവിശാലമായ നീലാകാശത്തിനു കീഴിൽ പ്രകൃതിഭംഗിയും ഐശ്വര്യസമൃദ്ധിയും കൊണ്ട് സമ്പന്നമായ നമ്മുടെ കൊച്ചു കേരളം വിരാജിക്കുന്നു. കുളിർകാറ്റും കുഞ്ഞോള ങ്ങളും താലോലിക്കുന്ന കോവളവും വിശാലമായ പെരിയാർ തടാകത്തിന്റെ തീരങ്ങളിൽ സ്വൈരവിഹാരം നടത്തുന്ന വന്യമൃഗങ്ങളുടെ ഉല്ലാസഭൂമിയായ തേക്കടിയും കാനനഭംഗി കളിയാടുന്ന ഇടുക്കിയും കൃത്രിമശോഭയും പ്രകൃതിമനോഹാരിതയും ഒത്തുചേരുന്ന മലമ്പുഴയും ഏതൊരാളേയും ആകർഷിക്കുന്നു. പച്ചപ്പട്ട് പരവതാനി നീർത്തിയ വയലേലകളും, പുൽത്തകിടികളും പുൽമേടുകളും പനിനീർച്ചോലകളും കുളിരരുവികളും നമ്മുടെ നാടിന്റെ സൗന്ദര്യങ്ങളാണ്. എന്നാൽ ഈ മനോഹാരിത നമുക്ക് ഇന്ന് നഷ്ടമായിക്കൊണ്ടിരിbക്കുന്നു. കീടനാശിനികളുടെ അമിത ഉപയോഗം നമ്മുടെ വയലുകളെ കാർന്നുത്തിന്നുന്നു. ജലമലിനീകരണം മൂലം നമ്മുടെ പുഴകൾ വീർപ്പുമുട്ടുന്നു. വനനശീകരണം മൂലം കാടുകൾ ഇന്ന് അപ്രത്യക്ഷമാകുന്നു. ഇതുമൂലം മൃഗങ്ങളുടെ ആവാസവ്യവസ്ഥ തന്നെ തകരുന്നു. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, ഉരുൾപൊട്ടൽ, വരൾച്ച ഇവയെല്ലാം നമ്മുടെ ഹരിത കേരളത്തെ സാരമായി ബാധിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ