Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം
ഒടുക്കുവാൻ തൊടുക്കണം
കുരുത്തോരീ കൊറോണയെന്ന-
മാരിയെ....
കടക്കണം നമുക്കിനി നടുക്കിടുമീ-
വിപത്തിനെ
ഉയർത്തണം നമുക്കിനി തളർന്ന മർത്യ-
ജീവനെ...
ശ്രവിക്കണം നിയമ പാലരേ ...
ഗമിക്കണം നമുക്കിനി ഒരുമയോട്
സോദരേ
മാസ്കുകൾ നമുക്കൊരു കവചമായി
മാറണം
സോപ്പും സാനിറ്റൈസറും പരിചയാക്കി
മാറ്റണം
പുറത്തുപോയി വന്നുടൻ അംഗശുദ്ധി
വരുത്തണം
തകർത്തിടാം തുരത്തിടാം കൊറോണ തൻ
അണുക്കളെ
|