സി എം എസ് എച്ച് എസ് അരപ്പറ്റ/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
17:11, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം


വിമുക്തമാവേണ്ടേ സോദരേ
ഈ മഹാമാരിയിൽ നിന്ന്
ചുവടു വെക്കാം നല്ലൊരു
നാളേക്കായ്, ആയതിനാൽ ഭീതിയല്ല
ജാഗ്രതയാണ് വേണ്ടത് വ്യാജ പ്രചരണം
അല്ല മുൻകരുതലാണ് നല്ലത്

ചുവടുവെക്കുവിൻ ഒരു
കൈ അകലത്തിൽ, പൂട്ടി
കെട്ടുവിൻ നിങ്ങൾ തൻ ആദരങ്ങളേ
നിർത്തീടാം സാമൂഹിക ശാരീരിക
ഇടപെടലുകൾ അപ്രകാരം വലി-
ച്ചെറിയാൻ സാധിക്കും ഈ ചങ്ങല
യാവുന്ന മഹാമാരിയെ

ശാരീരിക അകലം സാമൂഹിക
ഒരുമയാവുന്നു ആകയാൽ
വിവേക പൂർവ്വമായ പ്രവൃത്തി നല്ലൊരു
നാളെയ്ക്ക് നയിക്കും മാസ്ക്കിട്ട്
പുറത്തേക്കും സോപ്പിട്ട് അക-
ത്തേക്ക് ഇതാവട്ടെ പ്രതിരോധത്തിൻ
മുദ്രാവാക്യം ആവട്ടെ സോദരേ
മുഖം ഏതായാലും മാസ്ക് മുഖ്യം.
 

ഹെലൻ വിൻസെന്റ്
X.ബി സി. എം.എസ്.എച്ച്.എസ്. അരപ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത