മമ്പറം യു.പി.എസ്/അക്ഷരവൃക്ഷം
കൊറോണയും കടുവകളും
കൊറോണയും കടുവകളും ഒരിടത്തൊരിടത്ത് കുറച്ച് കടുവകളും അവരുടെ രാജാവും ഉണ്ടായിരുന്നു. ഒരിക്കൽ കടുവകൾക്കു ഒരു മോഹം തോന്നി. എല്ലാവർക്കും കൂടി നാടൊക്കെ കണ്ടിട്ട് വരാം. അങ്ങനെ എല്ലാവരും രാജാവിന്റ അടുത്ത് അനുവാദം ചോദിക്കാൻ പോയി. കടുവകൾ ചോദിച്ചു : രാജാവേ ഞങ്ങളെ ഒന്ന് നാട് കാണാൻ പോകാൻ അനുവദിക്കണം. രാജാവ് പറഞ്ഞു :നിങ്ങൾ പോയിക്കോളൂ പക്ഷെ വേഗം തിരിച്ചു വരണം. കടുവകൾ നാട് കാണാൻ ഇറങ്ങി. കാടുകളിലൂടെ ഒരുപാട് ദൂരം നടന്നു. നടന്നു നടന്നു റോഡിനരികിൽ എത്തി. റോഡിൽ ഒരു ഒറ്റ ആളുകൾ പോലും ഇല്ല. ഒരുപാട് അന്വേഷിച്ചു. പെട്ടന്ന് ഒരു വല അവരുടെ ദേഹത്തു വീണു. ഫോറെസ്റ്റ് ഓഫീസർമാർ അവരെ പിടികൂടി ഒരു കൂട്ടിൽ അടച്ചു. അവർ നന്നായി പേടിച്ചു. കടുവ രാജാവ് ഇതൊന്നും അറിഞ്ഞില്ല. കടുവകൾ വരാൻ വൈകിയപ്പോൾ രാജാവ് അവരെ തിരക്കി നാട്ടിലേക് ഇറങ്ങി. എവിടേയും ആരെയും കാണുന്നില്ല. കൂട്ടിൽ ഉള്ള കടുവകൾ പിടിച്ചു കൊണ്ടുവന്ന ആളോട് ചോദിച്ചു എന്തിനാണ് ഞങ്ങളെ പിടിച്ചത്. ഓഫീസർ പറഞ്ഞു :ഇപ്പോൾ നാട്ടിൽ മുഴുവൻ കൊറോണ എന്ന വൈറസ് പിടികൂടിയിരിക്കുന്നു . അതുകൊണ്ടാണ് നിങ്ങളെ പിടിച്ചു നിരീക്ഷണത്തിൽ ആക്കിയത്. നിങ്ങൾ റോഡിൽ ആരെയും കാണാതിരുന്നതും അതുകൊണ്ടാണ്. ഈ സമയം രാജാവ് ഇതെലാം കേട്ടിരുന്നു. രാജാവ് ഓഫീസറോട് സംസാരിച്ചു. അദ്ദേഹം അവരെ വിടാമെന്ന് ഏറ്റു. പോകുമ്പോൾ ഓഫീസർ ഓർമിപ്പിച്ചു കാട്ടിൽ പോയി എല്ലാവരും രണ്ടാഴ്ച നിരീക്ഷണത്തിൽ കഴിയണമെന്ന്. അങ്ങനെ എല്ലാവരും സന്തോഷത്തോടെ കാട്ടിലേക്ക് മടങ്ങി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ