എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/ബോണസായി

Schoolwiki സംരംഭത്തിൽ നിന്ന്
ബോണസായി

സ്വാർത്ഥമാം സ്നേഹ

ബന്ധങ്ങളുടെ

മൂർച്ഛയാൽ

പുതുമണ്ണിന്റെ ആഴം കാണാനാകാതെ,ചില്ലു

കൂടിനുള്ളിൽ വെട്ടി

ഒതുക്കപെട്ട്

കാലപ്രവാഹത്തിൽ

മുരടിച്ചു

ചെറു അലങ്കാരമാകു

മ്പോഴും

ദൂരെ

നീലാകാശത്തിലെ

പറവകൾക്ക്

തണലൊരുക്കാൻ

കൊതിക്കുന്ന

ഭൂമിയിലെ

നഷ്ടസ്വപ്നങ്ങളുടെ

കുഴിമാടം

 

കൃതി സി ബാബു
10 സി മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത