ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/ഭീതിയിലാക്കിയ മഹാമാരി
ഭീതിയിലാക്കിയ മഹാമാരി
ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കി കൊണ്ടിരിക്കുന്ന മഹാമാരി ആണല്ലോ കൊറോണ എന്ന വൈറസ് . കൊറോണ എന്ന വൈറസ് പരത്തുന്ന രോഗമാണ് Covid-19. ഇതിന്റെ പൂർണ്ണരൂപം കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ് . കിരീടം എന്നാണ് കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം. ചൈനയിലെ വുഹാനിലാണ് ലോകത്താദ്യമായി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത് . ഇത് മൂലം ചൈനയിൽ നിരവധി മരണങ്ങള്സംഭവിച്ചു. ചൈനയിൽ ഉണ്ടായിരുന്ന മറ്റ് രാജ്യക്കാർ അവരവരുടെ സ്വദേശങ്ങളിലേക്ക് മടങ്ങുകയും അവരിലൂടെ ഈ വൈറസ് ബാധ അതിവേഗം ഇറ്റലി,സ്പെയിൻ,ഇന്ത്യ, അമേരിക്ക,ഫ്രാൻസ് , ബ്രിട്ടൻ,ഗൾഫ് തുടങ്ങിയ രാജ്യങ്ങളിൽ വ്യാപിക്കുകയും ചെയ്തു. ഇന്ത്യയിൽ ഈ രോഗം ആദ്യം റിപ്പോർട്ട് ചെയ്തത് കേരളത്തിലെ തൃശ്ശൂരിലും ആദ്യ മരണം കർണ്ണാടകയിലെകലബുരഗിയിലുമാണ് . ഈ വൈറസുമൂലം ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് മഹാരാഷ്ട്രയിലാണ് . കേരളത്തെ സംബന്ധിച്ചിടത്തോളം കാസർകോഡിലാണ് വൈറസ്ബാധ കൂടുതൽ സ്ഥിതീകരിച്ചത് . രോഗികളുമായുള്ള സമ്പർക്കത്തിലൂടെയാണ് ഈ രോഗം പകരുന്നത് . ഈ രോഗത്തിന്റെ പ്രധാന ലക്ഷണം പനി,ചുമ തൊണ്ടവേദന,ജലദോഷം എന്നിവയാണ് . ഈ വൈറസ് ശ്വാസകോശത്തെയാണ് ബാധിക്കുന്നത് . സാനിറ്റൈസർ, സോപ്പ് എന്നിവ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകിയും , മാസ്ക് ധരിച്ചും,മറ്റുള്ളവ രിൽ നിന്നും അകലം പാലിച്ചും നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം. ഈ രോഗവ്യാപനം തടയുന്നതിന് വേണ്ടി ക്വാറന്റീൻ, ലോക്ഡൗൺ, കർഫ്യൂ, ബ്രേക്ക് ദ ചെയിൻ, എന്നിവ സർക്കാർ നടപ്പിലാക്കി.ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് നല്കി വിദഗ്ദ്ധ ചികിത്സയിലൂടെ നിരവധി പേരെ രക്ഷിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. നമുക്കൊരുമിക്കാം മഹാമാരിയെ ചെറുക്കാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം
- അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം