ഉപയോക്താവ്:Nerekadavulps

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nerekadavulps (സംവാദം | സംഭാവനകൾ) (titile)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Akshara vriksham (കഥ)

                                     അപ്പുവിൻ്റെ വികൃതി


                     ഒരിടത്ത് അപ്പു എന്നു പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു' മഹാ കുസൃതി ആയിരുന്നു അവൻ. അമ്മ പറയുന്നതൊന്നും അവൻ അനുസരിക്കില്ല. ഒരു ദിവസം അമ്മ പറഞ്ഞു. """മോനേ.,.. എല്ലായിടവും അസുഖം പടർന്നിരിക്കുകയാണ്. നമ്മളും ശുചിത്വം പാലിച്ച് വീട്ടിൽ തന്നെ കഴിയണം""  അപ്പു അമ്മ പറഞ്ഞതൊന്നും കാര്യമാക്കിയില്ല. അവൻ' അമ്മയുടെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങി.. വണ്ടികളും ആളുകളും ഇല്ലാതെ ശൂന്യമായി കിടക്കുന്ന റോഡ് കണ്ടപ്പോൾ അവൻ കരുതി.,""ഹായ്! എന്ത് രസം. ഇവിടെ ഓടിക്കളിക്കാം""".പെട്ടെന്ന് ഒരു പോലീസ് ജീപ്പ് അവൻ്റെ മുന്നിൽ വന്നു നിന്നു. " ഉം എന്താടാ ഇവിടെ ചെയ്യുന്നത്?""" കൊമ്പൻ മീശക്കാരനായ പോലീസ്കാരൻ ചോദിച്ചു. അപ്പു പേടിച്ച് വിറച്ചു. ""ആവശ്യമില്ലാതെ വീടിന് പുറത്തിറങ്ങി നടക്കരുത് എന്ന് പറഞ്ഞിട്ടില്ലേ? വേഗം വീട്ടിൽ പൊയ്ക്കോ """ അയാൾ പറഞ്ഞു. അപ്പു തിരിഞ്ഞ് വീട്ടിലേക്ക് ഒറ്റ ഓട്ടം. പിന്നെ പുറത്തിറങ്ങി അവൻ കളിച്ചിട്ടില്ല.. 


ശിവപ്രിയ

"https://schoolwiki.in/index.php?title=ഉപയോക്താവ്:Nerekadavulps&oldid=885757" എന്ന താളിൽനിന്ന് ശേഖരിച്ചത്