കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കൊറോണയെന്ന വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
12:49, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെന്ന വിപത്ത്

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ കടന്നുപോകുന്ന നാം വളെരെ ഭീതിയോടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ചെറുത്തുനിന്നു പോരാടിയ പല ദുരന്തങ്ങൾക്കൊടുവിൽ ഇന്ന് നാം അഭിമുഖീകരിക്കുന്ന ഒരു മഹാമാരിയാണ്‌ ‘കോവിഡ്-19’. കരുതലോടെയും ജാഗ്രതയോടെയും ലോകമിന്ന് ഒറ്റക്കെട്ടായാണ് ഈ അതിജീവനപാതയിൽ .ആഡംബരങ്ങളും ആഘോഷങ്ങളും ആരാധനകളുമില്ലാതെ മനുഷ്യനു ജീവിക്കാൻ കഴിയുമെന്ന് ഈ കാലഘട്ടം നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.ജാതി– മത– വർഗ്ഗ– രാഷ്ടീയഭേദമന്യേ ലോകമിന്ന് ഒരു കുടക്കീഴിൽ നിന്നാണ് പോരാടുന്നത്.

സേവനരംഗത്തെ ഭരണാധികാരികളുടെയും നിയമപാലകരുടെയും ആരോഗ്യപ്രവർത്തകരുടെയും കഠിന പ്രയത്നമാണ് പ്രതിരോധവത്കരണത്തിൻറെ മുഖമുദ്ര. രോഗത്തെ ദിനംപ്രതി അഭിമുഖീകരിക്കുന്ന ആരോഗ്യപ്രവർത്തകർക്കാണ് ഏറ്റവും കൂടുതൽ അംഗീകാരം നൽകേണ്ടത്.

പ്രകൃതിയെ ചൂഷണം ചെയ്ത മാനവരാശിക്ക് കിട്ടിയ തിരിച്ചടിയാണ് ഈ മഹാമാരിയെന്നു നമുക്ക് അനുമാനിക്കാം .നഗരവല്കരണവും അതുകൊണ്ടുണ്ടാവുന്ന മലിനീകരണവും നാളെയുടെ ഭാവിയെ തകർക്കാനുള്ള ആയുധമാകുന്നു. ഈ സാഹചര്യത്തിൽ ഉടലെടുത്ത വൈറസ്സുകളെ തുരത്താനുള്ള അനുയോജ്യമായ മാർഗ്ഗമാണ് ശുചിത്വം.

“കൈ കഴുകൂ –രോഗം അകറ്റു”

എന്ന ആപ്തവാക്യത്തിലൂടെയാണ് നാം സുരക്ഷിതവും മറ്റുള്ളവരെ സുരക്ഷിതരാക്കിയും മുന്നേറേണ്ടത്.

ഈ മഹാമാരിയിൽ നിന്ന് മുക്തി നേടുന്നതിനായി സാമൂഹിക അകലം പാലിച്ചുകൊണ്ട്‌ ഒറ്റമനസ്സായി നാം ഏവർക്കും അതിജീവിക്കാം.

“ലോകം മുഴുവൻ സുഖം പകരാനായി

സ്നേഹദീപമേ മിഴിതുറക്കൂ................”'

അനാമിക എ കെ
7 D കുത്തുപറമ്പ യു പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം