ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/പാപം

Schoolwiki സംരംഭത്തിൽ നിന്ന്
21:00, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാപം


പതിവുപോലെ അന്നും സ്കൂളിൽ പോകാൻ ഒരുങ്ങി. പുസ്തക മെടുത്തു വയ്ക്കുന്നതിനിടയിലാണ് മേശപ്പുറത്തിരിക്കുന്ന അമ്മയുടെ ഫോൺ കണ്ടത്. ആകാം ക്ഷയോടെ ഫോണെടുത്തു നോക്കിയപ്പോൾ വാട്സാ പ്പ് ഗ്രൂപ്പിൽ കണ്ട കാഴ്ച്ച എന്നിൽ അറപ്പുണ്ടാക്കി. വവ്വാലിനേയും മാക്രിയേയും എലിയേയും തിന്നുന്ന ചൈനക്കാർ. അപ്പോഴാണ് - അച്ഛൻ അമ്മയോടു പറയുന്നത് കേട്ടത്. "എടീ, പത്രത്തിൽ കണ്ടോ ! ചൈനയിലെ വുഹാനിൽ കൊറോണ എന്ന മാരക രോഗം പടർന്നു പിടിക്കുന്നെന്ന് . ലോകംമുഴുവൻ പടരാൻ സാധ്യത ഉണ്ടെന്നാ കേട്ടത്. ഇത് കേട്ട ഞാൻ അതൊന്നും വല്യ കാര്യമാക്കിയില്ല .സ്കൂളിലേക്ക് പോവുമ്പോഴും മനസ്സു നിറയെ വാർഷികത്തിനു കളിക്കാൻ പോവുന്ന നാടകമായിരുന്നു - ഏകദേശം എല്ലാ ഡയലോഗുകളും പഠിച്ചു കഴിഞ്ഞിരുന്നു. സ്കൂളിലെത്തി ഞാൻ പഠനത്തിൽ മുഴുകി - വൈകുന്നേരം പ്രാക്ടീസു ണ്ടെന്നായിരുന്നു ടീച്ചർ പറഞ്ഞിരുന്നത്. ഉച്ചയ്ക്കുശേഷം ഭക്ഷണം കഴിച്ച് ക്ലാസിലേക്കു കയറി. ഏകദേശം മൂന്നു മണിയായിക്കാണും പെട്ടെന്ന് അസംബ്ലിക്ക് ബെല്ലടിച്ചു - ഹെഡ് മാസ്റ്റർ കൊറോണ രോഗത്തെക്കുറിച്ചും അതിൻ്റെ ഭീകരാവസ്ഥയെക്കുറിച്ചും പറഞ്ഞു തന്നു. നമുക്ക് തരേണ്ട സർട്ടിഫിറ്റുകളും ട്രോഫിയുമൊക്കെ തന്നു.. നമ്മൾ ഇങ്ങനെ കൂടി നിൽക്കുന്നതുതന്നെ മോശമാണെന്നും ഇനി മുതൽ ക്ലാസ് ഉണ്ടാവില്ല എന്നും പറഞ്ഞു. ചിലപ്പോൾ അടുത്ത വർഷമേ കാണൂ എന്ന ഹെഡ്മാസ്റ്ററുടെ വാക്കു കേട്ടപ്പോൾ ഞാൻ തരിച്ചു നിന്നു പോയി. വരാനിരിക്കുന്ന വാർഷികവും നമ്മുടെ നാടകവും ,അതിൽ ഞാൻ അവസാനമായി പറയേണ്ട സംഭാഷണവും എന്റെ മനസ്സിലൂടെ കടന്നു പോയി. മനുഷ്യാ നീ തന്നെയാണ് പാപി.

ഫിദ മിൻഹ
5 B ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ