പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ആദ്യവിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആദ്യവിദ്യാലയം

എൻ്റെ വിദ്യാലയമേ.....
നിൻ്റെ വാതിൽ
കടക്കുന്ന നേരം
നിറയെ നിറങ്ങൾ വന്നെന്നെ
വല്ലാതെ മൂടുന്നു.

വർണചിത്രങ്ങളും
പലവിധ ബലൂണും
കണ്ടപ്പോളാണെൻ്റെ
പേടി മറഞ്ഞത്.

ആദ്യ വിദ്യാലയ വാതിൽ
കടക്കുമ്പോൾ
പൊട്ടിച്ചിരിക്കുന്ന
പുത്തനാം കൂട്ടുകാർ
അവരെനിക്കിഷ്ടമാം കൂട്ടുകാർ.

ഇനിയെന്നും ഹൃദയത്തിൽ
മായാതെ കാക്കുവാൻ
ഇത്തിരി മധുരം
നമുക്കൊന്നായ് അണഞ്ഞിടാം ,
അധ്യാപകർക്കെല്ലാം
പ്രിയ ശിഷ്യരായിടാം.

ആദർശ് ബി. മൊറായിസ്
6 ബി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത