ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
17:25, 9 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskongorppilly (സംവാദം | സംഭാവനകൾ)
ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി
വിലാസം
കൊങ്ങോര്‍പ്പിള്ളി

എറ​ണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ​ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-03-2010Ghsskongorppilly




ആമുഖം

എറണാകുളം ജില്ലയില്‍ ആലങ്ങാട്‌ പഞ്ചായത്തിലുള്‍പ്പെടുന്ന കൊങ്ങോര്‍പിള്ളി എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്‌ 1915ലാണ്‌. സ്‌കൂള്‍ സ്ഥാപിതമായനാള്‍ മുതല്‍ കുറേ വര്‍ഷങ്ങളില്‍ താത്‌കാലികമായി പണിതുയര്‍ത്തിയ ഒരു ചെറിയ കെട്ടിടത്തലാണ്‌ അധ്യയനം നടത്തിയിരുന്നത്‌. സാധാരണക്കാര്‍ ഇടത്തിങ്ങി വസിക്കുന്ന ഗ്രാമത്തില്‍ ഫ്രാഥമിക വിദ്യാഭ്യാസത്തിന്‌ അവസസരമെരുക്കിതന്ന ഈ അക്ഷരമുറ്റം ഏവര്‍ക്കും അനുഗ്രഹദായകമായി മാറി. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പരിമിതികള്‍ മിറകടന്ന്‌ 1980ല്‍ ഹൈസ്‌കൂള്‍ എന്ന പദവിയിലേക്കുയര്‍ന്നത്‌. സെക്കന്ററി വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകള്‍ മനസ്സിലാക്കി 1983ല്‍ ആദ്യത്തെ എസ്‌.എസ്‌. എല്‍. സി. ബാച്ച്‌ പുറത്ത വന്നു. പാഠ്യ - പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തികൊണ്ട്‌ 2000ല്‍ ഹയര്‍സെക്കന്ററി വിദ്യാഭ്യാസത്തിന്‌ തുടക്കം കുറിച്ചു. കൊമേഴ്‌സ്‌, സയന്‍സ്‌, വിഭാഗങ്ങളിലായി മികച്ച നിലവാരം പുലര്‍ത്തിപോരുന്നു. പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി 2007 -ല്‍ പി.റ്റി.എ. യുടെ സഹകരണത്തോടെ pre-primary ആരംഭിച്ചു. ഗതാഗതയോഗ്യമായ റോഡ്‌, കുട്ടികള്‍ക്ക്‌ പഠനം രസകരവും ഫലപ്രദവുമാകാന്‍ മികച്ച ലൈബ്രറി, ഇന്റര്‍നെറ്റ്‌ സംവിധാനത്തോടുകൂടിയ കര്യക്ഷമമായ ഹൈസ്‌കൂള്‍ -ഹയര്‍ സംക്കന്ററി വിഭാഗങ്ങള്‍ക്ക്‌ പ്രത്യേകം പ്രത്യേകം സജ്ജമാക്കിയ സയന്‍സ്‌ ലാബുകള്‍ എന്നിവ മികച്ച നിലവാരം പരുലര്‍ത്തുന്നവയാണ്‌.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

പ്രധാന വ്യക്തികള്‍

ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയ ഒട്ടെറെ വ്യക്തികള്‍ പ്രശസ്തരായിട്ടുണ്ടെങ്കിലും എടുത്തുപറയേണ്ട ഒരു പേരാണ് ഗവേഷകനായ ഡോക്ടര്‍.സുധികുമാറിന്റേത്. അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജീവജാലങ്ങളെക്കുറിച്ചുള്ള സര്‍വ്വവിഞ്ജാനകോശം തയ്യാറാക്കുന്ന പദ്ധതിയിലേക്ക് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോകത്തിലെ വിവിധഭാഷകളിലെ പതിനേഴു ഗവേഷകരാണ് ഈ പദ്ധതിയിലുള്ളത്. ഇപ്പോള്‍ ബല്‍ജിയത്തിലെ ഗെന്റ് യൂണിവേഴ്സിറ്റിയിലും , തേവര സേക്രട്ട് ഹാര്‍ട്ട് കോളേജിലുമായി ചിലന്തികളുടെ പരിണാമത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ഡോക്ടര്‍.സുധികുമാര്‍. ഇദ്ദേഹം തൊണ്ണൂറ്റിമൂന്ന് ബാച്ചിലാണ് ഇവിടെ നിന്നും എസ്.എസ്.എല്‍.സി പാസായത്.



വര്‍ഗ്ഗം: സ്കൂള്‍

    GOVT.HSS KONGORPPILLY
    KONGORPPILLY.P.O
    ALUVA
    PIN:683525
    PHONE:0484-2515505
    e-mail  : ghsskongorppilly@gmail.com   
             
     




മാധ്യമം മലയാളം‌ HS HSS ആണ്‍ കുട്ടികളുടെ എണ്ണം 133 160 പെണ്‍ കുട്ടികളുടെ എണ്ണം 117 175 വിദ്യാര്‍ത്ഥികളുടെ എണ്ണം 585 അദ്ധ്യാപകരുടെ എണ്ണം 35

വഴി

ആലങ്ങാട് വഴി ആലുവ വരാപ്പുഴ പാതയില്‍ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ബസ് സ്റ്റോപ്പില്‍ നിന്നും ഏതാണ്ട് മുന്നൂറ് മീറ്റര്‍ ദൂരം ഉണ്ട് വിദ്യാലയത്തിലേക്ക് <googlemap version="0.9" lat="10.105874" lon="76.27739" zoom="17" width="400"> 10.105699, 76.276032, G H S S KONGORPILLY </googlemap>