എ.എൽ.പി.എസ് പാലക്കോട്/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
11:05, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാലം

ഇപ്രാവശ്യം നേരത്തെ സ്കൂൾ അടച്ചത്തിന്റെ സന്തോഷത്തിൽ നന്ദുട്ടൻ ഉത്സാഹത്തോടെ വീട്ടിലത്തി. ബാഗും പുസ്തകങ്ങളും മുറിയിലേക്കെറിഞ്ഞ് അവൻ കളിക്കാനോടി.

അമ്മയുടെ വിളിക്കു കാതോർക്കാതെ അവൻ ഉണ്ണിയോടും മറ്റുകൂട്ടുകാരോടൊപ്പം പന്തിനു പിന്നാലെ ഓടി. നേരം സന്ധ്യയോടടുത്തു . കളി മതിയാക്കി എല്ലാവരും വിട്ടിലേക്കു നടന്നു, നന്ദുട്ടൻ വീട്ടിലെത്തി.

അടുക്കളയിൽ നിൽക്കുന്ന അമ്മയുടെ അടുത്തേക്ക് ഓടി. എന്നാൽ അമ്മയെ അടുക്കളയിൽ കാണാത്തതു കൊണ്ട് അവൻ മുറിയിൽ ചെന്നു നോക്കി അമ്മ കട്ടിലിൽ കമിഴ്ന്നു കിടന്നു കരയുന്നു. അവൻ അമ്മയോട് കാര്യം തിരക്കി.

അമ്മ അവനെ കെട്ടിപിടിച്ച് കരഞ്ഞു കൊണ്ടു പറഞ്ഞു നന്ദുട്ടാ അച്ഛൻ നാട്ടിലെത്തി . എന്നാൽ നമ്മുടെ അടുത്തു വരാൻ കഴില്ലത്രേ. ഈ നശിച്ച കൊറോണ കാരണം. അച്ഛൻ കയറിയ ആ വിമാനത്തിൽ ഏതൊ ഒരാൾക്ക് അസുഖം ഉണ്ടായിരുന്നു, അച്ഛനെയും ബാക്കിയുളളവരെയും അവിടെ നിരീക്ഷണത്തിൽ നിർത്തിയിരിക്കാ.

അമ്മ പറഞ്ഞു കരയുന്നത് കണ്ട് നന്ദുട്ടന്, അവന്റെ എല്ലാ സന്തോഷവും പോയി, അവൻ അച്ഛനെയോർത്ത് സങ്കടപ്പെട്ട് ഏങ്ങിക്കരഞ്ഞു.

അൻഷിഫ് ഖാൻ
4 എ എൽ പി സ്കൂൾ പാലക്കോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ