ടി.ഐ.എം.എൽ.പി.എസ്.വെട്ടം/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്

{

ജാഗ്രത

കാലം 2020 മഴ പെയ്ത് വെള്ളം കെട്ടിക്കിടക്കുന്ന ഒരു പ്രഭാതം . രാജു പതിവ് പോലെ സ്കൂളിലേക്ക് പോകാനിറങ്ങി. ഇടവഴിയിലെ ശീമക്കൊന്നയിൽ തൂങ്ങി നിന്ന മഴവെള്ളം പിടിച്ച് കുലുക്കി രാജു നടന്നു. ബസ്സ്റ്റോപ്പിൽ എത്തിയ രാജു അവിടെ നിന്നിരുന്ന ആളുകൾ സംസാരിക്കുന്നത് ശ്രദ്ധിച്ചു. അവർ കോവിഡിനെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്. രാജു അവർ പറയുന്നത് ശ്രദ്ധിച്ച് കേട്ടിരുന്നു. "പനി യോ തുമ്മലോ ഉള്ളവരുടെ തുപ്പലിലൂടെയോ കഫത്തിലൂടെയോ ഒക്കെ ഇത് പകരുമെത്രെ" കൂട്ടത്തിലൊരാൾ കുറച്ച് ഗൗരവത്തോടെ പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ അവന്റെ കൂട്ടുക്കാരാൻ വേണു വന്നു അവന് ചെറിയ ജലദോശം ഉണ്ടായിരുന്നു. രാജു അവനോട് സംസാരിച്ചിരിക്കെ വേണു ഒന്ന് ചുമച്ചു കഫം ബസ് സ്റ്റോപ്പിന് മുന്നിൽ കെട്ടികിടന്ന വെള്ളത്തിലേക്ക് തുപ്പിയതും അതു വഴി പാഞ്ഞു പോയ ഒരു കാർ ആ വെള്ളം അവരുടെ ദേഹത്തേക്ക് തെറിപ്പിച്ചു. കാറുകാരനെ തെറിവിളിക്കുന്നതിന് പകരം എല്ലാവരും ഒറ്റ ശ്വാസത്തിൽ "അയ്യോ" എന്ന് പറഞ്ഞ് ചിതറി. ഗുണപാഠം :- "പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും മറ്റും രോഗങ്ങൾ പകരാൻ ഇടയാക്കും"


ലിയ കെ കെ
3A ടിഐഎംൽപിസ് വെട്ടം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ