ജി.എൽ.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/*കുരങ്ങൻ കണ്ട കൊറോണ*

Schoolwiki സംരംഭത്തിൽ നിന്ന്
16:56, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുരങ്ങൻ കണ്ട കൊറോണ

നാടെങ്ങും ലോക്ഡൗണിലായപ്പോൾ പട്ടിണിയായ ഒരു കുരങ്ങനും മക്കളും കാട്ടിലെത്തി. കാട്ടിലെ രാജാവായ സിംഹം അവർക്ക് കഴിക്കാൻ പഴങ്ങൾ നൽകി. ആർത്തിയോടെ ഭക്ഷണം കഴിക്കാൻ തുടങ്ങിയ കുഞ്ഞുങ്ങളെ അമ്മ വിലക്കി. ആഹാരം കഴിക്കുന്നതിനു മുൻപ് കൈകൾ വൃത്തിയായി കഴുകണം. കാര്യമന്വേഷിച്ച സിംഹത്തിന് കുരങ്ങമ്മ നാട്ടിലെ പ്രതിരോധമുൻകരുതലുകൾ വിശദീകരിച്ചു കൊടുത്തു. ആഹാരരീതിയിലും ജീവിതത്തിലും വന്ന മാറ്റമാണത്രേ മനുഷ്യർക്ക് ഇത്തരം രോഗങ്ങൾ വരാൻ കാരണം. വയറുനിറഞ്ഞ കുരങ്ങൻമാർ സിംഹത്തിന് നന്ദി പറഞ്ഞു പോകാനൊരുങ്ങി. അപ്പോൾ സിംഹം പറഞ്ഞു, നിങ്ങളെവിടേയും പോകണ്ട. നിങ്ങൾക്കും ഇവിടെ താമസിക്കാം.എല്ലാ ജീവജാലങ്ങൾക്കും ദൈവം കനിഞ്ഞുനൽകിയ ജീവിതസാഹചര്യങ്ങളുണ്ട്. അതിൽ മാറ്റം വരുത്തുമ്പോഴാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാകുന്നത്. എന്തായാലും നമുക്ക് കാട്ടിലെ മൃഗങ്ങളുടെ ഒരു യോഗം വിളിച്ചു കൂട്ടാം. അടുത്ത ഗ്രാമങ്ങളെ ബാധിച്ച ഈ മഹാ വിപത്ത് എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകാൻ നമുക്ക് പ്രാർത്ഥിക്കാം

ആദിൽ അമീൻ.
3 B ജി.എൽ.പി.എ സ്കൈപ്പമംഗലം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ