Schoolwiki സംരംഭത്തിൽ നിന്ന്
ഇന്ന്
<
പതിവില്ലാത്ത വിധം എല്ലാവരും വീട്ടിലാണ്. ആരും എവിടെയും പോകുന്നില്ല. ആർക്കും ഒരു തിരക്കുമില്ല.
രാവിലെ
അതിരാവിലെ അമ്മ ഉണരുന്നില്ല. ഷട്ടിൽ
കളിക്കാനായി അച്ഛൻ ഗ്രൗണ്ടിലേക്കില്ല.
കുട്ടികളായ ഞങ്ങളെല്ലാം നല്ല ഉറക്കം.
ഉണർന്നാലോ ആദ്യം കൈയിലെത്തുന്നത് മൊബൈൽ ഫോൺ.
പിന്നെ സാവധാനം തിരക്കിലേക്ക്.
ഉച്ച
ആകെ ബഹളം. അടുക്കളയിൽ എല്ലാവരും ഉണ്ട്.
വിഭവങ്ങൾ എല്ലാം പച്ചക്കറി.
എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു.
പരസ്പരം സംസാരിക്കുന്നു. വീടാകെ ഉണർവിലാണ്.
വൈകുന്നേരം
കളിക്കാനുള്ള സമയം വീടിനകവും മുറ്റവുമാണ് ഞങ്ങളുടെ കളിസ്ഥലം.
ഉപ്പും മുളകും ചേർത്ത പച്ച മാങ്ങയും പേരയ്ക്കയുമാണ് അപ്പോൾ ഞങ്ങളുടെ ഇഷ്ട ഭക്ഷണം
പിന്നെ പച്ചക്കറി കൃഷിയാണ്. ചീര, വെണ്ട, മുളക്, പയർ എല്ലാമുണ്ട്.
രാത്രി
കുളി കഴിഞ്ഞ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം.
വീട് നിശബ്ദം. എല്ലാവരും കൊറോണ ഭീതിയിൽ.
ഇനി എന്നും ഇങ്ങനെയാണോ?
|