സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/കൊറോണക്കാലത്ത്
കൊറോണക്കാലത്ത്
ലോകമെമ്പാടും സന്തോഷത്തിന്റെയും സായാഹ്നനിമിഷം 2020 എന്ന പുതിയ വർഷം ജനനം,ഒപ്പം ചൈനയിലെ വുഹാനിൽ കൊറോണ എന്ന COVID - 19ന്റെയും ജനനം. വൈകാതെ തന്നെ സന്തോഷവും ആരവവും നിലച്ചു.ദുഃഖത്തിന്റെയും വേദനയുടെയും ദിനങ്ങൾ ആരംഭിച്ചു.ചൈനയിലാണ് ദുഃഖകരമായ അവസ്ഥ ആദ്യമായി ഉണ്ടായത്.എങ്കിലും അതിൻറെ വേദനയും പ്രതിഫലനവും ലോകമെമ്പാടും ഒന്നിച്ച് ഒരുമയോടെയാണ് ആണ് നേരിടുന്നതും പ്രതിരോധപ്രവർത്തനങ്ങൾ തുടരുന്നതും. വൈകാതെതന്നെ കൊറോണ വൈറസ് ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ എത്തി.ഓരോ രാജ്യവും മുഴുവൻ അടച്ചുപൂട്ടൽ ആരംഭിച്ചു.ചൈനയ്ക്ക് ശേഷം കോവിഡ്-19 രൂക്ഷമായത് ഇറ്റലിയിലും സ്പെയിനിലും ആയിരുന്നു.ആയിരക്കണക്കിന് ജനങ്ങൾ മരിച്ചുവീണു.നമ്മുടെ ഇന്ത്യയിലും കൊറോണ എത്തി.നമ്മളും മുഴുവൻ അടച്ചുപൂട്ടലിലേക്ക് പോയി.സ്കൂളുകളും ആരാധനാലയങ്ങളും മറ്റ് എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടി.എന്തൊക്കെ ബുദ്ധിമുട്ടുകൾ വന്നാലും ഈ കൊറോണ കാരണം എല്ലാവരും വീടും പരിസരവും നല്ല ശുചിയായി സൂക്ഷിക്കുന്നു.പിന്നെ ഒന്ന് കണികാണാൻ കൂടി കിട്ടാതെ ആളുകൾ ഇപ്പോഴും വീട്ടിൽ തന്നെയാണ്. എത്ര ദോഷകരം ആണെങ്കിൽ തന്നെ നാം ഒന്ന് ഒത്തു പിടിച്ചാൽ ഈ കോവിഡിനെ തുരത്താം എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ ഈ കൊച്ചു കേരളം..
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം