സൗത്ത് കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/വേനൽമഴ

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14670 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വേനൽമഴ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേനൽമഴ

മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന ഞാൻ പെട്ടന്ന് അകത്തേക്ക് ഓടിക്കയറി.108 ആംബുലൻസ് ,108 ആംബുലൻസ് ഞാൻ ഉറക്കെ വിളിച്ചുകൂവി.108 ആംബുലൻസ് കൊറോണ രോഗികളെ കൊണ്ടുപോകുന്ന വേണ്ടിയാണെന്ന് ഇന്നലെ പത്രം വായിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത്.അതിൽ ഇരിക്കുന്നവർ മുഴുവനും മുഖം മൂടി ധരിച്ചവർ. പത്രത്തിലും ടിവിയിലും കാണുന്ന അതെ രൂപം.പെട്ടന്നൊരു ശബ്‍ദം ഇടിയും മിന്നലും. എന്റെ പേടി ഒന്നുകൂടി കൂടി.വേനൽമഴ തകർത്തു പെയ്യുകയാണ്.ചാറ്റൽമഴ ഇലകളിൽ വീഴുന്നത് നോക്കി ഇരിക്കാൻ എന്ത് രസം.ആകാശത്തിൽ ദൈവംതീർത്ത ആയിരം സുഷിരങ്ങളിലൂടെയാണ് മഴ പെയ്യുന്നത് ശരീരം വീട്ടിലാണെങ്കിലും ജനൽ ചില്ലകൾക്കപ്പുറത്ത് പെയ്യുന്ന മഴയുടെ കൂടെയാണ് മനസ്സ്.പുറത്തിറങ്ങി ഇത്തിരി മഴ നനഞ്ഞാലോ? അയ്യോ! വേണ്ട കൊറോണ എന്നെയും പിടികൂടും. കൊറോണ എന്ന മഹാമാരി ലോകത്തെ തന്നെ കാർന്നു തിന്നുകയാണ്.ബുദ്ധിമാനായ മനുഷ്യൻ ഒരു വൈറസിന് മുന്നിൽ പകച്ചു നിൽക്കുന്നു.ഈ വേനൽമഴപോലെ ഈ മഹാമാരിയും അപ്രത്യക്ഷമായെങ്കിൽ !

ശിവിക എസ് സുധി
5 സൗത്ത് കൂത്തുപറമ്പ യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ