ജി. വി. എച്ച്. എസ്.എസ്. വേങ്ങര/അക്ഷരവൃക്ഷം/അടച്ചുപൂട്ടിയ അവധിക്കാലം
അടച്ചുപൂട്ടിയ അവധിക്കാലം
'എന്ത്യേ... സ്കൂൾ പൂട്ടിയതിൻെറ വിഷമമാണോ മോത്ത്?’, ദുഃഖം കണ്ടിട്ടാവണം അപ്പു അത് പറഞ്ഞത് . എന്നാൽ കാര്യം മറ്റൊന്നായിരുന്നു. 'സ്കൂൾ പൂട്ടിയതിനുപിന്നിൽ കോവിഡ് 19 ആണെന്ന കാര്യം അറിയോ അപ്പൂന് ?പോരാത്തതിന് പുറത്തിറങ്ങാൻ പാടില്ലത്രേ..’ 'പുറത്തിറങ്ങിയാൽ...?’ 'കോവിഡ് 19 പകരും ..അത്രന്നെ ..' 'ഗ്രൗണ്ടിലേക്ക് പോകാമോ..?’ 'പാടില്ല, ഗ്രൗണ്ട് പോയിട്ട് കല്യാണത്തിന് പോലും പോകാൻ പാടില്ല' 'അതെന്താ ഈ കോവിഡ് 19..? 'അയ്യേ അതറിയില്ലേ..?’ ‘WHO കൊറോണക്കിട്ട പേരാണ് കോവിഡ് 19’ പഠനം ഇഷ്ടമല്ലാത്ത അപ്പുവിന് വായിക്കാൻ അറിയില്ലായിരുന്നു. അതിനാൽ അപ്പു പത്രം പോലും വായിക്കാറില്ലായിരുന്നു. അമ്മു പറഞ്ഞത് കേട്ടപ്പോൾ അവൻ സങ്കടം തോന്നി. ഇനി അവന് കളിക്കാൻ കഴിയില്ലല്ലോ... അവൻ വീട്ടിൽ ഇരിക്കാൻ തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ മടുത്തു . അച്ഛനെയും അമ്മയെയും അവൻ ശരിക്കും കണ്ടു. സാധാരണ അവരുടെ ജോലിത്തിരക്ക് കാരണം അവനെ വേലക്കാരിയാണ് രാവിലെ വിളിക്കാറ്. ഇപ്പോൾ അവൾ ഇല്ലല്ലോ.. അതിനാൽ നേരം വൈകിയാണ് എഴുന്നേറ്റത് . ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും അവൻ അമ്മുവിനെ കണ്ടു. അവൾക്ക് ദുഃഖം തന്നെയായിരുന്നു. കാരണമന്വേഷിച്ച് അവനു കിട്ടിയ മറുപടി താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ജനത കർഫ്യു... രാജ്യം 21 ദിവസത്തേക്ക് അടച്ചിടും. അത്യാവശ്യ സാധനങ്ങൾ മാത്രമേ ചന്തയിൽ നിന്ന് ലഭിക്കൂ. അവന് സങ്കടമായി. വീടിൻറെ ബാൽക്കണിയിൽ ഇരുന്ന് ഓർക്കാൻ തുടങ്ങി. സ്കൂൾ ജീവിതം ഓടിയും ചാടിയും ഉള്ള കളി ടീച്ചർമാരുടെ ഉപദേശങ്ങൾ ക്ലാസ്സ് കട്ട് ചെയ്യാൻ വേണ്ടി ക്വിസ് മത്സരങ്ങളിൽ പങ്കെടുത്തത്.. അങ്ങനെ അങ്ങനെ... പുറത്തേക്ക് നോക്കി. പുറത്ത് അമ്മു പുസ്തകം വായിച്ചു പൊട്ടിച്ചിരിക്കുന്നു. ഇപ്പുറത്ത് കണ്ണൻ ഫോണിൽ കളിക്കുന്നു. അച്ഛൻറെയും അമ്മയുടെയും ഫോൺ കിട്ടാൻ പ്രയാസമാണ് . എന്ത് ചെയ്യണം എന്ന് ആലോചിക്കുമ്പോൾ അമ്മ ചെടി നനക്കുന്നത് കാണുന്നത് . അവൻ അമ്മയുടെ അടുത്തേക്ക് പോയി. ഇളം പച്ച ഇലകൾ നിറയെ. ചുറ്റുപാടും പാറിനടക്കുന്ന പൂമ്പാറ്റകളെ പറ്റി അമ്മ അവന് പറഞ്ഞു കൊടുത്തു. അങ്ങനെ അമ്മ അവൻറെ സുഹൃത്തായി. പിന്നീട് അവനെ ഇംഗ്ലീഷ് ,മലയാളം, ഹിന്ദി ഇതെല്ലാം പഠിപ്പിച്ച അമ്മ ഒരു അദ്ധ്യാപികയായി. സ്വാദിഷ്ടമായ വിഭവങ്ങൾ വച്ചു കൊടുത്ത അമ്മ പാചകക്കാരിയായി. അമ്മയുടെയും അച്ഛൻെറയും സ്നേഹം മനസ്സിലാക്കി. അവർ പറഞ്ഞത് അനുസരിക്കാൻ തുടങ്ങി. അമ്മ പഠിപ്പിച്ചത് കൊണ്ട് അവൻ പത്രം വായിച്ചു. അയക്കേണ്ടത് നിൻറെ പാഠഭാഗങ്ങളിൽ നോവലുകളും മറ്റും വായിച്ചു. പഠനം ആസ്വദിക്കാവുന്നതാണ് എന്ന് മനസ്സിലാക്കി. പിന്നീട് വീട്ടിൽ ഇലക്ട്രോണിക് ഉപകരണങ്ങളെ പറ്റി പഠിച്ചു. അതിൽ ഗവേഷണം നടത്താൻ ആരംഭിച്ചു. അപ്പുവിനെ പോലെ നമ്മുടെ ചുറ്റുപാട് ഒരുപാട് കുട്ടികൾക്ക് മാറ്റം വന്നിട്ടുണ്ട് . നമുക്ക് വീട്ടിൽ ആസ്വദിച്ച് ഇരിക്കാം. അറിയാത്തത് പഠിക്കാം. ഇതിന് അവസരം ഒരുക്കിത്തന്ന കൊറോണക്ക് ഒരായിരം നന്ദി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ