ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി      

നമ്മുടെ ചുറ്റുപാടിനെ അല്ലെങ്കിൽ നമുക്ക് ചുറ്റുമുള്ളതിനെയാണ് പരിസ്ഥിതി എന്ന് പറയുന്നത് .നമുക്ക് ചുറ്റുമുള്ളത് അതായത് നാം,അത് പോലെ തന്നെ വൃക്ഷങ്ങൾ ,ചെടികൾ, മൃഗങ്ങൾ മുതലായവ എല്ലാം ഇതിൽ ഉൾപ്പെടും . പുഴകൾ,നദികൾ,സമുദ്രം എന്നിവയും ഇതിന്റെ ഭാഗമാണ് .പരിസ്ഥിതിയുടെ ഒരു ഭാഗമായി ജീവിക്കുന്ന നമുക്ക് ഇതിനെ പരിപാലിക്കേണ്ട ഉത്തരവാദിത്വം കൂടിയുണ്ട് .എന്നാൽ നമുക്ക് ഇപ്പോൾ കാണാൻ സാധിക്കുന്ന കാര്യം ഇതിനെ ചൂഷണം ചെയ്യുന്നതും അതുപോലെ തന്നെ നശിപ്പിക്കുന്നതുമാണ് .പരിസ്ഥിതിയെ നശിപ്പിക്കുന്ന ഘടകങ്ങളിൽ ഏറ്റവും പ്രധാനം വ്യത്യസ്തരീതിയിൽ ഉള്ള മലിനീകരണങ്ങൾ ആണ് -വായു മലീനീകരണം, ശബ്ദമലിനീകരണം,ജലമലിനീകരണം മുതലായവ . വാഹനങ്ങൾ ,ഫാക്ടറികൾ തുടങ്ങിയവയിൽ നിന്ന് പുറം തള്ളുന്ന പുക വായുമലിനീകരണത്തിനും വാഹനങ്ങളുടെ ഹോൺ ,ഉച്ചഭാഷിണികൾ,ഫാക്ടറികൾ എന്നിവയിൽ നിന്നുള്ള ശബ്ദം ശബ്ദമലിനീകരണത്തിനും കാരണമാകുന്നു . ഫാക്ടറികളിൽ നിന്നുള്ള മലിനജലം ജലസ്രോതസ്സുകളിൽ പുറംതള്ളുന്നതിനാൽ ജലമലിനീകരണവും ഉണ്ടാകുന്നു .ഈ തരത്തിലുള്ള മലിനീകരണങ്ങൾ നാം മനുഷ്യർക്കു തന്നെയാണ് ദോഷമായി ഭവിക്കുന്നത് .നമ്മുടെ പരിസ്ഥിതിയെ നാം തന്നെയാണ് സംരക്ഷിക്കേണ്ടത് ,ഇല്ലാത്ത പക്ഷം പ്രകൃതിദത്തമായ സ്രോതസുകൾ നശിക്കുകയും വരും തലമുറയ്ക്ക് ഇത് ഉപയോഗിക്കാൻ കഴിയാതെയും വരുന്നു .

അനന്യ.എസ്.കൃഷ്‌ണൻ
2 B ജി . എൽ. പി .എസ് .വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം