ജി.യു.പി.എസ്. കൂട്ടിലങ്ങാടി/ക‍ൂട്ടുകാർക്കൊര‍ു നല്ല പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsktdi (സംവാദം | സംഭാവനകൾ) ('<br> ഒരിക്കൽ ഒരിടത്ത് അപ്പു എന്ന ഒരു കുട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ഒരിക്കൽ ഒരിടത്ത് അപ്പു എന്ന ഒരു കുട്ടിയുണ്ടായിരുന്നു. അവൻ മൂന്നാം ക്ലാസിലാണ് പഠിച്ചിരുന്നത്. അവന് കുറെ കൂട്ടുകാരുണ്ടായിരുന്നു. ക്ലാസിൽ നല്ലപോലെ പഠിക്കുന്ന കുട്ടിയായിരുന്നു അപ്പു. (Para)ഒരു ദിവസം ടീച്ചർ ശുചിത്വത്തെക്കുറിച്ച് പഠിപ്പിക്കുകയായിരുന്നു. അപ്പോൾ അവന് ഒരു സംശയം. അവൻ ടീച്ചറോട് ചോദിച്ചു. ടീച്ചറേ, എന്തെല്ലാം രീതിയിലുള്ള ശുചിത്വമാണ് നമുക്ക് വേണ്ടത്? ടീച്ചർ പറഞ്ഞു.അപ്പുവിന് അറിയാവുന്ന ശുചിത്വ ശീലങ്ങൾ പറയൂ. അപ്പോൾ അപ്പു അവന് അറിയാവുന്ന കാര്യങ്ങൾ പറയാൻ തുടങ്ങി.ദിവസവും രാവിലെയും, രാത്രിയിലും പല്ല് തേക്കണം, എന്നും കുളിക്കണം, വൃത്തിയുള്ള വസ്ത്രം ധരിക്കണം. ടീച്ചർ അവനെ അഭിനന്ദിച്ചു.കൂട്ടുകാരെല്ലാം കയ്യടിച്ചു.പിന്നെ ടീച്ചർ പറഞ്ഞു. അപ്പു പറഞ്ഞതെല്ലാം വ്യക്തി ശുചിത്വ കാര്യങ്ങളാണ്. ഇനി നാം എല്ലാവരും പൊതുവായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഞാൻ പറയാം. പരിസരം വൃത്തിയായി സൂക്ഷിക്കണം, ചപ്പുചവറുകൾ അതിനായി ഒരുക്കിയ സ്ഥലത്ത് തന്നെ ഇടണം, റോഡിലും മറ്റു പൊതു സ്ഥലങ്ങളിലും മാലിന്യങ്ങൾ കണ്ടാൽ അത് ഒഴിവാക്കാൻ ശ്രമിക്കണം.


അപ്പു പറഞ്ഞ കാര്യങ്ങളും, ടീച്ചർ പറഞ്ഞ കാര്യങ്ങളും എല്ലാ കുട്ടികളും കേട്ട് മനസ്സിലാക്കി. ഈ കാര്യങ്ങളൊക്കെ ഞങ്ങൾ പാലിക്കുമെന്ന് ടീച്ചറോട് പറഞ്ഞ് കൊണ്ടാണ് അന്ന് അപ്പുവും, കൂട്ടുകാരും വീട്ടിലേക്ക് പോയത്.


തയ്യാറാക്കിയത് - മ‍ുഹമ്മദ് അൻഷിദ്.ടി (3എ)