Schoolwiki സംരംഭത്തിൽ നിന്ന്
ശീലങ്ങളും ആരോഗ്യവും
കുഞ്ഞുന്നാളിൽ അമ്മ പറഞ്ഞൊരു
കുഞ്ഞിക്കഥയാണീ സത്യം
കുസൃതിയായൊരു കുഞ്ഞിക്കുട്ടൻ
കുറുമ്പു കാട്ടും നേരത്ത്
മണ്ണു കുഴച്ചു കളിച്ചു രസിച്ചു
കുറുമ്പു കാട്ടി വന്നാലും
അമ്മ തന്നൊരു മന്ത്രവാക്യം
കാതിൽ എന്നും മുഴങ്ങീടും
കൈയ്യും മുഖവും വൃത്തിയാക്കി
മിടുക്കനായി വളർന്നാലോ
രോഗാണുക്കൾ ഓടിയൊ ളിക്കും
ആരോഗ്യം പാഞ്ഞെത്തിടും
കൊറോണയെന്നൊരു മാരക രോഗം
ലോകത്താകെ പായുമ്പോൾ
കുഞ്ഞുനാളിലെ ശുചിത്വബോധം
തുണയായി വന്നത് കണ്ടില്ലേ.
|